ഗ്രാമപഞ്ചായത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും സമാഹരിച്ച പ്ലാസ്റ്റിക്കുകളുടെ ശേഖരണം ഗ്രാമപഞ്ചായത്ത് ചൊവ്വാഴ്ച തുടങ്ങും. പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കര്‍മസേനയാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്.
പ്ലാസ്റ്റിക് ശേഖരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഒഴലക്കുന്നില്‍ പ്രസിഡണ്ട് എന്‍സി ഉസയിന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡണ്ട് യു പി നഫീസ അധ്യക്ഷത വഹിക്കും.സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ കെ.കെ.ജബ്ബാര്‍, വി എം മനോജ്, ശ്രീജ സത്യന്‍, ഒ.കെ.അബ്ദുറഹിമാന്‍, നസീമാ ജമാലുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്‌സഞ്ചികള്‍ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്‌സഞ്ചികള്‍ക്ക് പകരം കുടുംബശ്രീ മുഖേന തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ വാര്‍ഡിലും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-വ്യാപാര മേഖലകളിലെ പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്
Tags:
ELETTIL NEWS