ആത്മീയ ചൂഷണങ്ങളും തീവ്രവാദവുമാണ് ഇസ്ലാമിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ഇതിനുളള പരിഹാരം യഥാർത്ഥ പ്രമാണങ്ങൾ അതിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്നും പഠിക്കലാണെന്നും ഐ എസ് എം സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അറിയിച്ചു
എളേറ്റി വട്ടോളിയിൽ നടന്നഐ എസ് എം നരിക്കുനി മണ്ഡലം സമ്മേളനത്തി കാരാട്ട് റസാഖ് മുഖ്യാതിഥിയായിരുന്നു, മണ്ഡലത്തിൽ നിന്ന് QHLS പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുളള അവാർഡ് ദാനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് NC ഉസൈൻ മാസ്റ്റർ നിർവഹിച്ചു
അബ്ദുൽ മജീദ് പള്ളി പോയിൽ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഉമ്മർ അത്തോളി VT ബഷീർ, ഹാരിസുബ്നു സലീം, മുജാഹിദ് ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, ജൗഹർ മുനവ്വർ, മുനീർ നജാത്തി, ഉനൈസ് സ്വലാഹി പഞ്ചായത്ത് മെമ്പർമാരായ ആഷിഖ് റഹ്മാൻ, എം എസ് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു ശിഹാബ് PT സ്വാഗതവും ഇസ്മായിൽ എളേറ്റിൽ നന്ദിയും അറിയിച്ചു
Tags:
ELETTIL NEWS