വികസന കാര്യങ്ങളില്‍ ഭരണ സമിതി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്നും മാലിന്യ സംസ്കരണത്തിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പോലും ഭരണ സമിതി തയ്യാറായില്ലെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു. നിയമപ്രകാരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ ഗ്രാമ സഭകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കി.
ഭരണ സമതി യോഗം ആരംഭിച്ചപ്പോള്‍ തന്നെ 2017-18 വര്‍ഷത്തെ പദ്ധതി നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആരോപണവുമായി എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരിവ് വിളക്കുകള്‍ കത്തുന്നില്ലെന്നും ഇത് സംബന്ധിച്ച് നിരന്തരം പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരം കാണുന്നില്ലെന്നും എല്‍ ഡി എഫ് ആരോപിച്ചു. ഭരണ സമിതി യോഗത്തിന്റെ അജണ്ട അംഗങ്ങളെ അറിയിക്കുന്നില്ല. എളേറ്റില്‍ വട്ടോളിയിലെ കംഫര്‍ട്ട് സ്റ്റേഷന് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായാണ് ഭരണ സമിതി കാര്യങ്ങള്‍ നടപ്പിലാക്കുന്നതെന്നും എല്‍ ഡി എഫ് ആരോപിച്ചു.
നിയമപ്രകാരം മാത്രം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. ഏതാനും അംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗ്രാമ സഭ നടത്തിയവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചടിച്ചു.
വികസ പ്രവര്‍ത്തനങ്ങളോട് നിഷേധാത്മക നിലാപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഭരണ സമിതി യോഗം ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പഞ്ചായത്തോഫീസിനുള്ളില്‍ കുത്തിയിരിപ്പു സമരം നടത്തി. മാലിന്യ സംസ്കരണ പദ്ധതിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ രേഖക്ക് വിരുദ്ധമായി പദ്ധതി തയ്യാറാക്കിയതിനാല്‍ അംഗീകാരം നേടാന്‍ ആയില്ലെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള ഹരിത വളണ്ടിയര്‍മാരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്തതിനാല്‍ പരിശീലനത്തിന് അയക്കാന്‍ കഴിഞ്ഞില്ല. ജില്ലാ ഭരണ കൂടത്തിന്റെ ഇടപെടല്‍ കാരണം വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 9 സ്ത്രീകളെ മാത്രമേ പരിശീലനത്തിന് അയക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും ഇത് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും എല്‍ ഡി എഫ് ആരോപിച്ചു.
Report:

Sidheeq Pannur
80862 98711
Tags:
ELETTIL NEWS