കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പെട്ട പന്നൂര്‍ പടിഞ്ഞാറയില്‍ അംഗന്‍വാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കരിക്കിരിക്കണ്ടിയില്‍ വിനീത ഭാസ്‌കരന്‍ സംഭാവന ചെയ്ത സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് അനുവധിച്ച 13 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി ടി വനജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു പി നഫീസ, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശാലിനി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ യു പി അബ്ദുല്‍ ഖാദര്‍, സി മുഹമ്മദലി മാസ്റ്റര്‍, എം എ സത്താര്‍ മാസ്റ്റര്‍, പി അരവിന്ദാക്ഷന്‍, സി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, കെ ഉസ്സയിന്‍ മാസ്റ്റര്‍, പി പി ഭാസ്‌കരന്‍, ടി ടി സുലൈഖ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ് സ്വാഗതവും കെ കെ ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS