Trending

ഹരിത ഫാർമേഴ്‌സ് ക്ലബിന് പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവ്




എളേറ്റിൽ ഹരിത  ഫാർമേഴ്‌സ് ക്ലബിന് പച്ചക്കറി കൃഷിയിൽ  മൂന്നാം  വർഷവും നൂറു മേനി വിളവ്. എളേറ്റിൽ ചെറ്റക്കടവ് വയലിലെ ഒരേക്കർ സ്ഥലത്താണ്  ഈ വര്ഷം കൃഷി ഇറക്കിയത്.



ഫാർമേഴ്‌സ് ക്ലബ്ബിന്റെ അംഗങ്ങളായ 22 പേരാണ് അവധി ദിവസങ്ങലും ഒഴിവു സമയവും, ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നത്.ഉദ്യോഗസ്ഥരും സാധാരണക്കാരും അടങ്ങിയ ഫാർമേഴ്‌സ് ക്ലബിൻറെ പ്രവർത്തനങ്ങൾക്ക് കിഴക്കോത്ത് കൃഷി ഓഫീസർ ടികെ നസീറിന്റെയും സംഗത്തിന്ന്റെയും പൂർണ പിന്തുണ കരുത്ത് നൽകുന്നു .



ഈ വര്ഷത്തെ പച്ചക്കറി വിളവെടുപ്പ് കാരാട്ട് റസാഖ് എം ൽ.എ ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ വനജ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടികെ നസീർ  ജല സംരക്ഷണ സൈമിനാറിനു നേതൃത്വത്തെ നൽകി. വാർഡ് മെമ്പർ എം.എസ മുഹമ്മദ്, കെ സുധാകരൻ, ഉപ്പോയിന് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.  


Report:
Sidheeq Pannur
80862 98711

Previous Post Next Post
3/TECH/col-right