Trending

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സിറാജുദ്ദീൻ മാസ്റ്റർക്ക് പന്നിക്കോട്ടൂരിൽ ജന്മനാടിന്റെ സ്നേഹാദരം

പന്നിക്കോട്ടൂർ: ഈ വർഷത്തെ സംസ്ഥാന  അധ്യാപക അവാർഡ് കരസ്ഥമാക്കിയ പന്നിക്കോട്ടൂർ സ്വദേശി പി.ടി. സിറാജുദ്ദീൻ മാസ്റ്റർക്ക് ജന്മനാടിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവും അനുമോദനവും സംഘടിപ്പിച്ചു. ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന അനുമോദന സമ്മേളനം  ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ രംഗത്ത് വേറിട്ട മാതൃകകളും സ്തുത്യർഹമായ സേവനങ്ങളും കാഴ്ചവെച്ച സിറാജുദ്ദീൻ മാസ്റ്റർ പന്നിക്കോട്ടൂർ ഗ്രാമത്തിന് അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് പുരസ്കാര ജേതാവിനെ ടി.പി. അജയൻ മാസ്റ്റർ പരിചയപ്പെടുത്തി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മിലി മോഹൻ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ബാലാമണി ടീച്ചർ, നരിക്കുനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സഫീന ബഷീർ,  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷെർലി പയ്യടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സലിം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുഗുണാ പി എം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജസീല മജീദ് ,പിസി റംല ടീച്ചർ, അപർണ നടുവിലേടത്ത് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ശശീന്ദ്രൻ മാസ്റ്റർ, കെ സി അബ്ദുൽ ഖാദർ, ശിവാനന്ദൻ മന്നത്ത്, അശോകൻ മാസ്റ്റർ കല്ലിൽ,   എൻ ബാലകൃഷ്ണൻ മാസ്റ്റർ, പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ:കെ വി ബിജു, പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസീത, കുണ്ടായി എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് വി.സക്കീന എന്നിവർ ആശംസകൾ നേർന്നു.

സ്വാഗതസംഘം ചെയർമാൻ ബി.സി. ജലീൽ സ്വാഗതവും, കൺവീനർ അരിക്കൽ ഖാസിം നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right