Trending

കുട്ടി ഡ്രൈവർമാരെ തൂക്കി പൊലീസ്; സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 51 പേർ; കർശന നടപടി.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി വടക്കൻ ജില്ലകളിൽ പൊലീസിന്റെ പ്രത്യേക പരിശോധന. കണ്ണൂര്‍ റേഞ്ചിന് കീഴിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്

പരിശോധനയില്‍ കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12, കണ്ണൂര്‍ റൂറല്‍ 06, കോഴിക്കോട് സിറ്റി 05, വയനാട് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. 

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right