Trending

കോടഞ്ചേരി നൂറാംതോട് യുവാവ് കുത്തേറ്റ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്.

കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് യുവാവ് കുത്തേറ്റ് മരിച്ചു. നൂറാംതോട് ചാമുണ്ടിയിൽ ജിതിൻ ആണ് മരിച്ചത്. കുത്തേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ജിതിൻ്റെ സഹോദരൻ ജിബിൻ, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നില ഗുരുതരമാണ്. ജിബിന് കാലിനാണ് പരിക്കേറ്റത്. 

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
Previous Post Next Post
3/TECH/col-right