Trending

കൂടരഞ്ഞി പിടിക്കപ്പാറയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് വന്ന ഓപ്പൺ ജീപ്പ് പിടിക്കപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിൽ ആകെ എട്ടുപേർ ഉണ്ടായിരുന്നതായാണ് ലഭിച്ച വിവരം.

അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നും, രണ്ടുപേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.

അപകടം നടന്നതിനെത്തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലും, ഗതാഗത നിയന്ത്രണത്തിലും സഹകരിച്ചു. 

അപകടത്തിൽപെട്ടത്  മാറാട് സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right