Trending

ജീവദ്യുതി - രക്തദാനക്യാമ്പ്

എളേറ്റിൽ എം.ജെ ഹയർ സെക്കൻ്റെറി സ്‌കൂൾ എൻ.എസ്.എസ് ൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ സി ഉസ്സയിൻ നിർവ്വഹിച്ചു.

പി .ടി .എ പ്രസിഡണ്ട് ഇസ്‌ഹാഖ് പൂക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ കെ.ടി വിനോദ്, മുഹമ്മദ് ബഷീർ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബഷീർ, ഡോ: ഗ്ലോറിയ ചെറിയാൻ, മുജീബ് ചളിക്കോട് , റാഫി ടി , ഷാഹിദ് കെ., എന്നിവർ സംസാരിച്ചു.

പി.പി. ബഷീർ സ്വാഗതവും, എൻ എസ് എസ് ലീഡർ ഷഹിൻഷ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right