നരിക്കുനി: നരിക്കുനി അത്താണി ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഹാർമണി വില്ലേജിൽ ഒരുങ്ങുന്ന 20 കോടിയുടെ പദ്ധതികളുടെ പ്രഖ്യാപനം അത്താണിയിൽ വെച്ചു നടന്ന ചടങ്ങിൽ കൊടുവള്ളി എം.എൽ.എ. പി.കെ. ഫിറോസ് നിർവഹിച്ചു. പ്രയാസമാനുഭവിക്കുന്നവരെ ചേർത്തു നിർത്തുന്ന അത്താണിയുടെ പ്രവർത്തങ്ങളെ അദ്ദേഹം പ്രശംസിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.പി. അബ്ദുൽ ഖാദർ, മുനീർ കാരക്കുന്നത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, വാർഡ് മെമ്പർമാരായ ശരീഫ് ടി സി, സി കെ സലീം, വി ഹുസൈൻ ഹാജി, ശൈലജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Tags:
NARIKKUNI