Trending

കൊടുവള്ളി പ്രസ്ക്ലബ് സിൽവർ ജൂബിലി ആഘോഷം; സുഭാഷ് കൊടുവള്ളിയുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി.

കൊടുവളളി: കൊടുവള്ളി പ്രസ്ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി ഫോട്ടോഗ്രാഫർ സുഭാഷ് കൊടുവള്ളിയുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 360 (ത്രീ സിക്സ‌്‌റ്റി) എന്ന പേരിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്‌തു. 

കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി സ്വാഗത സംഘം വർക്കിങ് ചെയർമാൻ കെ.കെ.എ.ജബ്ബാർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അഷ്റഫ് വാവാട് സ്വാഗത പ്രസംഗം നടത്തി. 

മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി, എഴുത്തുകാരൻ വി.മുഹമ്മദ് കോയ, ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് ജെയിംസ് ജോൺ, ചക്കാലക്കൽ എച്ച്എസ്എസ് സ്‌കൂൾ മാനേജർ പി.കെ.സുലൈമാൻ, പ്രിൻസിപ്പൽ എം.സിറാജുദ്ധീൻ, പിടിഎ പ്രസിഡൻ്റ് ഒ.കെ.ഇസ്‌മായിൽ, സാംസ്കാരിക പ്രവർത്തകൻ സി.വി.അബ്‌ദുല്ല, പ്രധാനധ്യാപകൻ എം.കെ.സിജു, കെജെയും പ്രസിഡൻ്റ് കെ.ടി.റഊഫ്, സുഭാഷ് കൊടുവളളി, ചോലക്കര മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.ഷംസീർ ഷാൻ നന്ദി അറിയിച്ചു. 

തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് ഏകദിന പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രദർശനം കാണാനെത്തി.
Previous Post Next Post
3/TECH/col-right