കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയവയുടെ കീഴിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം നാളെ (വെള്ളി) ചേരും. രാവിലെ 9.30ന് കോഴിക്കോട് മാനാഞ്ചിറ പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ പി.കെ. ഫിറോസ് എം.എൽ.എയുടെ അധ്യക്ഷതയിലാണ് യോഗം.
നിയോജകമണ്ഡലത്തിൽ പുരോഗതി മന്ദഗതിയിലുള്ള പ്രധാന പ്രവർത്തികളായ പരപ്പൻപൊയിൽ–പുന്നശ്ശേരി റോഡ്, ആർ.ഇ.സി–പുത്തൂർ–കൂടത്തായി റോഡ്, കൊടുവള്ളി–ഓമശ്ശേരി റോഡ്, പള്ളിപ്പുറം–താമരശ്ശേരി റോഡ്, പടനിലം പാലം, വെള്ളച്ചാൽ–തെക്കേതൊടുക പാലം, കരുവാറ്റക്കടവ് പാലം തുടങ്ങിയവ യോഗത്തിൽ അവലോകനം ചെയ്യും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ, വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എൻജിനീയർമാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പ്രവർത്തികളുടെ പുരോഗതി വിലയിരുത്തി തടസ്സങ്ങൾ പരിഹരിക്കുകയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അവലോകനയോഗം വിളിച്ചുചേർത്തതെന്ന് എം.എൽ.എ അറിയിച്ചു.
Tags:
KODUVALLY