Trending

ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ : ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും യു. എച്ച്. എച്ച്. എസ്. എസ് ചാലിയവും ജേതാക്കൾ.

എളേറ്റിൽ:കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും പെൺകുട്ടികളുടെ വിഭാഗത്തിൽ യു. എച്ച്. എച്ച്. എസ്. എസ് ചാലിയവും ജേതാക്കളായി. 

ആൺകുട്ടികളിൽ എം. ജെ. എച്ച്. എസ്. എസ് എളേറ്റിലും പെൺ കുട്ടികളിൽ ചാലിയാർ സ്പോർട്സ് അക്കാദമിയും രണ്ടാം സ്ഥാനം നേടി.   ചാലിയാർ  സ്പോർട്സ് അക്കാദമിയും എസ്. ഐ.എച്ച്. എസ്. എസ് ഉമ്മത്തൂരും ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. സി ഹുസൈൻ മാസ്റ്റർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  എം. ഏ റഊഫ് അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ്, ഷബീർ ചുഴലിക്കര, പി. പി ഷഹർബാനു, ഒ. മുഹമ്മദ്‌ ഇല്യാസ്, പി. സഫ്‌നിയ, സി. സി മുഹമ്മദ്‌  ഹംറാസ്, ടി. ഷാനിഫ് എന്നിവർ സംസാരിച്ചു. 
Previous Post Next Post
3/TECH/col-right