Trending

കെ.എസ്.കെ.ടി.യു. മടവൂർ മേഖല സമ്മേളനം

മടവൂർ: കെ.എസ്.കെ. ടി. യു. മടവൂർ മേഖലാ സമ്മേളനം നടത്തി. മടവൂർ പഞ്ചായത്തിലെ കർഷകർ അനുഭവിക്കുന്ന കാട്ടു പന്നി ശല്യത്തിന്നെതിരെ നടപടി ഉണ്ടാകണമെന്നും, പുതുതായി ഉത്ഘാടനം ചെയ്യപ്പെട്ട മടവൂർ കൃഷി ഭവൻ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും, പയിമ്പാലുശ്ശേരി -  പുല്ലാളൂർ റോഡിന്റെ ശാചനീയാവസ്ഥഎത്ര യും പെട്ടെന്ന് പരിഹരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലാലു വെള്ളാരം കണ്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ഷോബിന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മുഹമ്മദ്‌ മാസ്റ്റർ, സുജിത് പി, എ രഘു എന്നിവർ സംസാരിച്ചു. കെ വിനോദ് കുമാർ സ്വാഗതവും വാസു ഇ എം നന്ദിയും പറഞ്ഞു

കെ വിനോദ് കുമാർ സെക്രട്ടറിയായും, ലാലു വെള്ളാരം കണ്ടി പ്രസിഡന്റ്‌ ആയും 15 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right