നന്മണ്ട: റിട്ട.അദ്ധ്യാപകനും, മാധ്യമ പ്രവർത്തകനുമായിരുന്ന നന്മണ്ട പിലാത്തോട്ടത്തിൽ പ്രകാശൻ
(67) അന്തരിച്ചു. മാതൃഭൂമി പത്രത്തിന്റെ നന്മണ്ട ലേഖകനായിരുന്നു. മനോരമ, മാധ്യമം, മെട്രോ വാർത്ത പത്രങ്ങളുടെയും പ്രാദേശിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. ബാലുശ്ശേരി പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റായിരുന്നു.
അച്ഛൻ: പരേതനായ പാച്ചർ മാസ്റ്റർ. അമ്മ: ലക്ഷ്മി. ഭാര്യ: ശ്രീലത (റിട്ട.അദ്ധ്യാപിക അൽഫോൻസ പബ്ലിക് സ്ക്കൂൾ താമരശ്ശേരി ). മക്കൾ :അനു പ്രകാശ് (എക്സെസ് റെയിഞ്ച് ഓഫീസ് കോഴിക്കോട് ), അയന പ്രകാശ് (അനസ്തേഷ്യസിസ്റ്റ് വിജയലക്ഷമി ഹോസ്പിറ്റൽ, എർണാകുളം).
സഹോദരങ്ങൾ: സുരേഷ്കുമാർ (കച്ചവടം പുന്നശ്ശേരി ), സന്തോഷ് കുമാർ ( റിട്ട. എസ്. ഐ), പ്രദീപ്കുമാർ (കച്ചവടം നന്മണ്ട ), ബീനകുമാരി ( ചെറുകുളം). പരേതരായ രാജേന്ദ്രൻ , ഹരിദാസ്.
സംസ്ക്കാരം ഇന്ന് രാവിലെ 11ന് നന്മണ്ട നാഷണൽ സ്കൂളിനു സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ.
Tags:
OBITUARY