കോഴിക്കോട്: മാപ്പിളപ്പാട്ട് സംഗീതരംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ നിര്യാണം മാപ്പിളപ്പാട്ട് കലാരംഗത്തിന് തീരാനഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സംഗീതരംഗത്ത് ലാളിത്യവും ഭാവസാന്ദ്രതയും നിറഞ്ഞ ഈണങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കോഴിക്കോട് അബൂബക്കറെന്നും യോഗം വിലയിരുത്തി.പ്രസിഡൻറ് എഫ്. എം. അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു സൽമാൻഅനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗാനരചയിതാവ് പക്കർ പന്നൂർ, ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ്ശിഹാബുദ്ധീൻ ഇബ്നു ഹംസ, ജില്ലാ സെക്രട്ടറി സദറുദ്ധീൻ പുല്ലാളൂർ, ഗായകരും എഴുത്തുകാരുമായ സി.വി.എ. കുട്ടി ചെറുവാടി, ഐ.പി.സിദ്ധിഖ്, ബദറുദ്ധീൻ പാറന്നൂർ,
ടി.കെ.എം. കോയ , ഫൗസിയ ഷംസ് , റഷീദ് പി.സി പാലം, സാബി തെക്കെപ്പുറം, ബക്കർ വെള്ളിപറമ്പ്,
ഫസൽ നാദാപുരം, എം.എ.ഗഫൂർ, മുസ്തഫ പാലാഴി, സി.എ. കരീം, ടി.എം.അബ്ദുൽ ഹമീദ്,
തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും, സലാം കരുവൻപൊയിൽ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE