Trending

പടനിലം പാലം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടൽ നടത്തും: ജനകീയ കമ്മിറ്റി

കൊടുവള്ളി: പടനിലം പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അപ്രോച്ച് റോഡിന്റെ വീതി കൂട്ടുന്നതിനുമായി പടനിലം പാലം ജനകീയ സബ് കമ്മിറ്റി 
 യോഗം ചേർന്നു.  യോഗത്തിൽ വി. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.

യോഗ തീരുമാനങ്ങളുടെ ഭാഗമായി, പാലം പണിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം എം.എൽ.എ. എം എ  റസാഖ് മാസ്റ്റർക്ക് നേരിട്ടെത്തി നിവേദനം സമർപ്പിക്കും. കൂടാതെ, പാലത്തിന്റെ നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുമായി (ULCCS) സംസാരിച്ച് നിലവിലെ പുരോഗതിയും വിവരങ്ങളും ആരായാനും അപ്രോച്ച് റോഡിനായി ഭൂമി വിട്ടുനൽകേണ്ട ഭൂവുടമകളുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.

ആബിദ്പുതിയോട്ടിൽ  ചോലക്കര മുഹമ്മദ് മാസ്റ്റർ, ഹനീഫ പി.കെ., എൻ. ഖാദർ , മുഹമ്മദ് പൂളക്കാടി, അബു കുറ്റിയൊയത്തിൽ, അബ്ദു റസാഖ് ഇ.പി., അബൂബക്കർ പടനിലം, സി സി. ദിനേശൻ, ബഷീർ കുമ്മങ്ങോട് എന്നിവർ സംസാരിച്ചു.
Photo: പടനിലം പാലം സ്തംഭനാവസ്ഥ പരിഹാര നടപടികൾ ചർച്ച ചെയ്യാൻ
ചേർന്ന ജനകീയ സബ് കമ്മിറ്റി യോഗ
ത്തിൽ വി മുഹമ്മദ് കോയ സംസാരിക്കുന്നു
Previous Post Next Post
3/TECH/col-right