Trending

മരണം:റഫീഖ് എകരൂല്‍ (52)

എകരൂൽ: ഫോട്ടോഗ്രാഫര്‍ റഫീഖ് എകരൂല്‍ (52) അന്തരിച്ചു. എകരൂല്‍ ഡീന സ്റ്റുഡിയോ ഉടമയാണ്. സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. 

നേരത്തെ ഫോട്ടോ ഗ്രാഫര്‍മാരുടെ സംഘടനയായ എകെപിഎ-യില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമതി യൂത്ത് വിംഗ് മുന്‍ ജില്ലാ സെക്രട്ടറിയും എകരൂല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 

സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്ന് മുക്കത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് എകരൂല്‍ ജുമാമസ്ജിദില്‍ നടക്കും. വൈകീട്ട് 5 മണിക്ക് എകരൂല്‍ അങ്ങാടിയില്‍ അനുശോചന യോഗം ചേരും.
Previous Post Next Post
3/TECH/col-right