കൊടുവള്ളി: സിറാജ് പ്രചരണ കാമ്പയിൻ്റെ ഭാഗമായി കൊടുവള്ളി സോൺ സിറാജ് പ്രൊമോഷൻ കൗൺസിൽ നിലവിൽ വന്നു. ഇത് സംബന്ധമായി ചേർന്ന സംയുക്ത എക്സിക്യൂട്ടീവ് കൗൺസിൽ ഇബ്രാഹിം കുട്ടി അഹ്സനി യുടെ അദ്ധ്യക്ഷതയിൽ സി അബ്ദുല്ലത്തീഫ് ഫൈസി ഉൽഘാടനം ചെയ്തു. വി പി എം ഷാഫി ഹാജി പദ്ധതി അവതരിപ്പിച്ചു.
സലീം അണ്ടോണ, സാബിത്ത് അബ്ദുല്ല സഖാഫി, സലാം മാസ്റ്റർ ബുസ്താനി, ടി പി റഷീദ് ഹാജി, വി പി അബ്ദുന്നാസർ സഖാഫി സംസാരിച്ചു. റസാഖ് സഖാഫി, പി സി അബ്ദുൽ അസീസ് സഖാഫി, അജ്മൽ സുറൈജി തുടങ്ങിയവർ പങ്കെടുത്തു. കെ മുഹമ്മദ് മദനി സ്വാഗതവും മുഹമ്മദലി ലത്തീഫി നന്ദിയും പറഞ്ഞു.
കെ മുഹമ്മദ് മദനി (ചെയർമാൻ), ബഷീർ സഖാഫി കളരാന്തിരി (കൺവീനർ), മുബഷിർ നൂറാനി (കോഡിനേറ്റർ) ഖാജാ മുഹ്‌യിദ്ദീൻ സഖാഫി,അബ്ദു റഷീദ് ലത്തീഫി ( വൈസ് ചെയർമാൻ) കെ പി സി ഹാരിസ്, മുഹമ്മദലി ലത്തീഫി ( ജോ. കൺവീനർ) അടങ്ങിയ സമിതിക്ക് രൂപം നൽകി.
Tags:
KODUVALLY