കൊടുവള്ളി: 33 മാസം പിന്നിട്ടിട്ടും പണി പൂർത്തിയാ വാത്ത പട നിലം പുതിയ പാലം സംബന്ധിച്ചപ്രശ്നത്തിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സ്വാലിഹ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധിസംഘം കൊടുവള്ളി എം.എൽ. എ. പി.കെ. ഫിറോസിനെ നേരിൽ കണ്ട് നിവേദനം നൽകുകയും കാര്യത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതായി സംഘം അറിയിച്ചു.
വി മുഹമ്മദ് കോയ ,എൻ ഖാദർ , പി ഹനീഫ , അബു കുറ്റി ഓയത്തിൽ, റസാഖ്ഇ പി.ശശി ചക്കാല ക്കൽ, ചോലക്കര മുഹമ്മദ് ,ഇ ഇബ്രാഹിം എന്നിവർ ഉൾപ്പെട്ട സംഘമാണ് എം. എൽ. എ.യെ കണ്ടത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവസ്ഥ സംഘം എം എൽ എ വിശദീകരിച്ചു കൊടുത്തു. എം.എൽ.എ. പാലത്തിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു.
പാലത്തിനോ അപ്രോച്ച് റോഡിനോ കാര്യമായ നിയമ തടസ്സമെന്നുമില്ലെന്നും പണി ഏറ്റെടുത്ത കരാർ കമ്പനിയുടെ ഭാഗത്ത് സാമ്പത്തിക പ്രയാസമോ തൊഴിലാളിക്ഷാമമോ കാരണമാവാം പണി വൈകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും പണി മുടങ്ങാതിരിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി നിവേദക സംഘം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കരാറുകാർ പണി പൂർത്തിയാക്കുമെന്ന് പറഞ്ഞ ദിവസമെന്നും തിരുവനന്തപുരത്ത് അടുത്ത ദിവസം മന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അതിൽ പാലത്തിന്റെ പണി പൂർത്തിയാക്കാത്തത് പരാതിയായി ഉന്നയിക്കുമെന്നും എം.എൽ. എ അറിയിചതായും സംഘം അറിയിച്ചു.
അതേ സമയം പടനിലം പാലവും പുഴയും കുന്ദമംഗലം ഗ്രാമപഞ്ചായത്തിലും, നിയോജക മണ്ഡലത്തിലും ഫയൽ കുന്ദമംഗലം മണ്ഡലത്തിലുമാണെങ്കിലും മണ്ഡലം എം.എൽ.എ. വിശദീകര
ണമൊന്നും നൽകാത്തതിൽ നാട്ടിൽ അമർഷ മുയർന്നിട്ടുണ്ട്. പാലം പണി സ്തംഭനാവസ്ഥയിലായ
സാഹചര്യത്തിൽ കഴിഞ്ഞ ദിവസം
ആരാമ്പ്രത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മ തീരു
മാനപ്രകാരം കുന്ദമംഗലം, കൊടു
വള്ളി എം എൽ എ മാരെ അടുത്ത
ദിവസം കാണുമെന്ന് പുതിയോട്ടിൽ
ആബിദ് അറിയിച്ചു.
Tags:
KODUVALLY