Trending

സംഗീത സംവിധായകനും, തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ മരണപ്പെട്ടു.

കോഴിക്കോട്: കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക - 80) അന്തരിച്ചു.അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍  രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ:സുബൈദ. മകൻ: ഗുലാം അലിഖാൻ, റോഷ്നി, ഫെമിന, സജിന, പരേതനായ ഫയാസ്. മരുമക്കള്‍: സലാം, അസീസ്, അസീസ് (കാഞ്ഞങ്ങാട്), സൗദാബി, അഫ്‌സീന. 

മയ്യത്ത് നിസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് മാത്തോട്ടം പള്ളിയില്‍.


 “കരയാനും പറയാനും മനംതുറന്നിരക്കാനും നീയല്ലാതാരുമില്ല കോ...നേ...’’ - യേശുദാസിന്റെ സ്വരമാധുരിയിൽ ഒരു കാലമൊന്നാകെ പാടിനടന്ന ഈ മാപ്പിളപ്പാട്ടിന് ഈണമിടുമ്പോൾ കോഴിക്കോട് അബൂബക്കർ ഓർത്തുകാണില്ല, ആ സംഗീതലോകത്തിന്റെ തുണയില്ലാതെ മുന്നോട്ടുപോകുന്ന കാലത്തെക്കുറിച്ച്. 3000-ലധികം പാട്ടുകൾക്ക് ഈണമിട്ട ഈ സംഗീത സംവിധായകൻ  അരീക്കാട്ടുള്ള കുഞ്ഞുവീട്ടിൽ രോഗവുമായി മല്ലിട്ട് ഗുരുതരാവസ്ഥയിലായിരുന്നു. 

ജൂലായ് ആദ്യമുണ്ടായ മസ്തിഷ്കാഘാതം 80-കാരനായ അദ്ദേഹത്തെ പൂർണമായും തളർത്തി. ഇതിനു രണ്ടു ദിവസം മുൻപുവരെ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷവും ആരോഗ്യം വഷളായി. കണ്ണുതുറക്കാതെ പ്രതികരിക്കാനാകാതെ കിടപ്പിലായി.

യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഗായകരെല്ലാം അവുക്കയുടെ ഈണത്തിന് ശബ്ദമേകിയവരാണ്. ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയ തബലിസ്റ്റുമായിരുന്നു. 

മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളെല്ലാം അവുക്ക ഈണമിട്ട പാട്ടുകൾ കീഴടക്കി. പതിറ്റാണ്ടുകൾക്കുമുൻപ്‌ പിറന്ന ഈ ഗാനങ്ങളുടെ കവർ സോങ്ങുകൾക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണെങ്കിലും ഈ സംഗീതജ്ഞനെക്കുറിച്ച് അറിയുന്ന പുതുതലമുറക്കാർ കുറവ്.

‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ ഹമീദ് കോളിയടുക്കം അദ്ദേഹത്തെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിനിടെയാണ് കിടപ്പിലായത്. 

Previous Post Next Post
3/TECH/col-right