കൊടുവള്ളി: മാനിപുരം ചെറുപുഴ
വീണ്ടും ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും മുക്കിയെടുത്തിരിക്കുന്നു.മീൻ പിടിക്കാനിറങ്ങി പുഴയുടെ ഒഴുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞ 15 വയസ്സുകാരൻ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാനിപുരം കരീറ്റിപറമ്പിൽ മുഹമ്മദ് ഷഹിന്റെ വേർപാട് ഒരു ഗ്രാമത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുക
യാണ്.
കഴിഞ്ഞ വർഷം നബിദിനത്തലേന്നാണ് ഒരു വിദ്യാർഥി ഇരുമ്പോത്ത് കടവിന് തൊട്ടുമുകളിലുള്ള കടവിൽ നിന്നും
കാൽവഴുതി ഒഴുക്കിൽപ്പെട്ടത്. മൂന്നാം
ദിവസമാണ് ഈ കുട്ടിയുടെ മൃതദേഹം
കണ്ടെത്തിയത്. ചെറുപുഴയിൽ മാനിപു
രം ഭാഗത്ത് അഞ്ചോളം ആളുകൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടതായി കൊളത്തക്കര കാവുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് പറഞ്ഞു.
പുഴയിൽ നല്ല അടിയൊഴുക്കുണ്ട്. മീൻ
പിടിക്കാനും കുളിക്കാനുമായി ധാരാളം
കുട്ടികളും യുവാക്കളും എത്തുന്നതാണ്
ഇവിടെ. എന്നാൽ, മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും, കടവുകളിൽ സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർ ഉടൻ തയ്യാറാകണമെ
ന്നും അബ്ദുൽ റഷീദ് പറഞ്ഞു.
യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്ത ഈ പുഴക്കടവ് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും അടിത്തട്ടിലെ വലിയ കുഴികളും
അപ്രതീക്ഷിതമായുണ്ടാകുന്ന ശക്തമായ
അടിയൊഴുക്കുമാണ് ഇവിടെ തുടരെ
അപകടങ്ങൾക്കിടയാക്കുന്നത്.
അപകടമേഖലയാണെന്ന് വ്യക്തമാ
ക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ കട
വിന്റെ പരിസരങ്ങളിൽ ഉടൻ സ്ഥാപി
ക്കുക, ആളുകൾ അനായാസം വെള്ള
ത്തിലിറങ്ങുന്നത് തടയാൻ കടവിനോ
ട് ചേർന്ന് സംരക്ഷണവേലികൾ നിർമി
ക്കുക, അവധിദിവസങ്ങളിലും മറ്റും കുട്ടികൾ സംഘം ചേർന്ന് കടവിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പോലീസിന്റെയും ഭാഗത്തുനിന്ന് നിരീക്ഷണം
ശക്തമാക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ അടിയന്തര ഇടപെടൽ മാത്രമാണ് ഇനിയൊരു ജീവൻകൂടി ഈ പുഴയെടുക്കാതിരിക്കാനുള്ള ഒരേയൊരു വഴിയെന്നും ഇവർ പറയുന്നു.
Tags:
KODUVALLY