Trending

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം ; കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനം

കോഴിക്കോട്: തൊണ്ടയാടില്‍ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനെയും, ഡ്രൈവറെയും കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ ക്രൂരമായി മർദിച്ചു.

ബാലുശ്ശേരി സർക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി ഉന്മേഷ്, ഡ്രൈവർ പ്രമോദ് എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തില്‍ ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകള്‍ തകർത്തു.

ഭക്ഷണ സാമ്പിളുകള്‍ പാളയത്തുള്ള ജില്ലാ ഓഫീസിലേക്ക് എത്തിക്കാനായി ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോഴായിരുന്നു സംഭവം. എതിർദിശയില്‍ കാറിലെത്തിയ ചേവായൂർ സ്വദേശി സജീവ് രാജ് വാഹനം തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.


Previous Post Next Post
3/TECH/col-right