കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03/08/2026 തിങ്കൾ ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
(ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).
🔺🔺🔺
പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, തൃശ്ശൂർ, കോട്ടയം, കാസർഗോഡ്, പത്തനംത്തിട്ട, കണ്ണൂർ, എറണാകുളം ജില്ലകൾ, 🔺ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ,കുട്ടനാട് താലൂക്കുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03-08-2026) അതാതു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.