Trending

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.

താമരശ്ശേരി താലൂക്കിലെ വില്ലേജുകൾ:

ഈങ്ങാപ്പുഴ, കാന്തലാട്, കട്ടിപ്പാറ, കെടവൂർ, കിനാലൂർ, കിഴക്കോത്ത്, കോടഞ്ചേരി, കൊടുവള്ളി, കൂടരഞ്ഞി, കൂടത്തായി, നരിക്കുനി, നെല്ലിപൊയിൽ, പനങ്ങാട്, പുതുപ്പാടി, പുത്തൂർ, രാരോത്, ശിവപുരം, തിരുവമ്പാടി, ഉണ്ണികുളം, വാവാട് .

താമരശ്ശേരി താലൂക്കിലെ പഞ്ചായത്തുകൾ:

പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ, താമരശ്ശേരി,  
കിഴക്കോത്ത്, നരിക്കുനി, തിരുവമ്പാടി, കൂടരഞ്ഞി, ഉണ്ണികുളം, 
പനങ്ങാട്, കൊടുവള്ളി മുനിസിപ്പാലിറ്റി.

കനത്ത മഴ : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.എറണാകുളം, വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിലാണ് അവധി.

എറണാകുളം

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലായ് 31, വെള്ളിയാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

വയനാട്

വയനാട്ടില്‍ ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡൻഷ്യല്‍ സ്കൂളുകള്‍, റസിഡൻഷ്യല്‍ കോളേജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.

കാസർകോട്

ഓറഞ്ച് അലർട്ട് - കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാസറഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31 വെള്ളി ) അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (31.07.2026) ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 



കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
Previous Post Next Post
3/TECH/col-right