Trending

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു.

റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ആറുവരിപ്പാതയിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 


കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് ഡിവൈഡറിൽ തട്ടി തലകീഴായി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ് രണ്ടായി പിളർന്ന് തകർന്ന അവസ്ഥയിലാണ്. ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ബസ്സിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും, കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right