Trending

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 'ഗിഫ്റ്റ്' പദ്ധതിക്ക് തുടക്കമായി; ശാസ്ത്രജ്ഞനോടൊപ്പം പരിപാടി ശ്രദ്ധേയമായി.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ 'ഗിഫ്റ്റ്' പദ്ധതിയുടെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 'ഫ്ലൈ ഹൈ ഇൻ ദി സ്കൈ' എന്ന സന്ദേശവുമായി വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം എഡിൻബർഗ് നേപ്പിയർ യൂണിവേഴ്സിറ്റിയിലെ (സ്കൂൾ ഓഫ് കമ്പ്യൂട്ടിംഗ് ആൻഡ് എഞ്ചിനീയറിംഗ്) അസോസിയേറ്റ് പ്രൊഫസറായ ഡോ. ലിബു മഞ്ഞക്കൽ നിർവ്വഹിച്ചു. 

സിറാജുദ്ദീൻ പന്നിക്കോട്ടൂർ  അധ്യക്ഷത വഹിച്ചു.  തുടർന്ന് വിദ്യാർത്ഥികൾക്കായി അദ്ദേഹം നയിച്ച മോട്ടിവേഷൻ ക്ലാസ് ഏറെ ശ്രദ്ധേയമായി. വിദ്യാർത്ഥികളിൽ ഉന്നത ലക്ഷ്യബോധം വളർത്തുന്നതിനും ഭാവിയിലെ തൊഴിൽ-പഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും ക്ലാസ് സഹായകരമായി.

വി അബ്ദുൽ സലീം,  കെ. കെ. ഷനീഫ, കെ. അബ്ദുൽ ലത്തീഫ്, ഇ. സൈറ, എ. കെ. എസ്. നദീറ, എൻ. ലിയ ഫാത്തിമ, എം എസ് ഇഷാൻ ദേവ്, ആർ എസ് വേദരത് എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right