Trending

മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് പെൻഷൻ: മൂന്നര വർഷംമുമ്പ് അപേക്ഷ സമർപ്പിച്ചവർക്ക് പെൻഷൻ ലഭിച്ചില്ലെന്ന് പരാതി.

കൊടുവള്ളി:മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ മൂന്നര വർഷം മുമ്പ് പെൻഷനു വേണ്ടി അപേക്ഷ സമർപ്പിച്ചവർ പെൻഷനായി അനന്തമായ
കാത്തിരിപ്പിൽ. അഞ്ചു വർഷം മുമ്പ് ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുകയും കൃത്യമായി അഞ്ചു വർഷം വിഹിതം അടക്കുകയും ചെയ്ത ശേഷം 60 വയസ് തികഞ്ഞ
വരാണ് പെൻഷൻ ലഭിക്കാതെ കാത്തിരിക്കുന്നത്.



ആദ്യ ഘട്ടത്തിൽ 60 വയ
സായിരുന്നു പ്രായപരിധിയായി നിശ്ച
യിച്ചിരുന്ന തെന്നും ഇത് പ്രകാരം 58,
59, വയസുകളിൽ അംഗത്വമെടുക്കു
കയും കൃത്യമായി 5 വർഷം വിഹിതം
അടക്കുകയും ചെയ്തവരാണ് പെൻഷന് വേണ്ടി അപേക്ഷ സമർപ്പിച്ച്
കാത്തിരിക്കുന്നത്. പിന്നീട് അംഗത്വമെടുക്കാനുള്ള പ്രായ
പരിധി 55 വയസാക്കി കുറച്ച് നിജ
പ്പെടുത്തിയിരിക്കയാണ്.


ബോർഡിൽ അംഗത്വമെടുത്ത് കൃത്യ
മായി അഞ്ചു വർഷം വിഹിതം അട
ക്കുന്നവർക്ക് പെൻഷൻ ലഭിക്കാൻ
അർഹതയുണ്ടെന്നാണത്രെ നിയമം.
പഴയ പ്രായപരിധി പ്രകാരം അംഗത്വ
മെടുത്ത ധാരാളം അപേക്ഷകർക്ക്
പെൻഷൻ ലഭിക്കാൻ കാലതാമസം വരുന്നതായി അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു.


പരാതി ശ്രദ്ധയിൽപ്പെട്ടതായും കാര്യം
ശെരിയാണെന്നും അത് ക്ലിയർ
ചെയ്ത് അവർക്ക് പെൻഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മദ്രസാധ്യാപക ക്ഷേമ നിധി ബോർഡ് മുൻ ചെയർമാൻ കാരാട്ട് റസാഖും,
മെമ്പർ ഒപി ഐ കോയയും മുമ്പ് അറിയിച്ചിരുന്നു, കാരാട്ട് റസാഖ് മുന്നണി മാറിയതോടെ ചെയർമാൻ സ്ഥാനം രാജിവെച്ചു.ഇപ്പോൾ ചെയർമാൻ പദവി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ നിയമനം നടത്തിയിട്ടില്ല.


ചെറിയ ഒരു തകരാർ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ ഭാഗത്ത് വന്നതായും അത് ക്ലിയർ
ചെയ്യാൻ ബോർഡ് തീരുമാന മെടുത്തെന്നും പ്രസ്തുത ഫയൽ
സർക്കാരിലേക്ക്അയച്ചിട്ടുണ്ടെന്നും മെമ്പറായ ഒപി ഐ കോയ
പറഞ്ഞു. കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നമുള്ളതെന്നും അവർ തികച്ചും പെൻഷന് അർഹരാണെന്നും അദേഹം തുടർന്നു പറഞ്ഞു. ഇവർക്ക്
പെൻഷൻ ലഭ്യമാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയൊന്നും വരില്ലെന്നും കോയ അഭിപ്രായപ്പെട്ടു. സർക്കാരിലേക്ക് അയച്ച ഫയൽ തീരുമാനമാവുന്നതോടെ പെൻഷൻ ലഭ്യമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അതേ സമയം അപേക്ഷ സമർപ്പിച്ച ശേഷം ബോർഡിൽ ബന്ധപ്പെട്ട പോഴൊക്കെ വ്യക്തമായ ഉത്തരം ബോർഡിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പെൻഷൻ ലഭ്യമാക്കാൻ സത്വര നടപടി വേണമെന്നും അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നവരും പ്രതികരിച്ചു.
Previous Post Next Post
3/TECH/col-right