Trending

കൊടുവള്ളിയിൽ 36 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ.

കൊടുവള്ളി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളിക്ക് സമീപം വാവാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 36 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. 

കൊടുവള്ളി മാനിപുരം ചന്ദനംപുറം ജിസാർ (40), മാനിപുരം പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ(34), താമരശ്ശേരി കോരങ്ങാട് കമ്പിൻ്റെ അകായിൽ കെ.എ ശ്രീനു (27) എന്നിവരെയാണ് എംഡിഎംഎ കടത്താൻ ഉപയോഗിച്ച KL 69 B 2120 നമ്പർ കാർ സഹിതം  പോലീസ് പിടികൂടിയത്. 

കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ കീഴിലുള്ള ഡാൻസാഫ് സംഘവും, കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ സഞ്ചരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. 

കൊടുവള്ളി ഇൻസ്പെപെക്ടർ യു.ജയപ്രകാശിൻ്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ അബ്ദുറഹ്മാൻ, മോഹനൻ, എ എസ്ഐമാരായ ഷീജ, ശ്രീജേഷ്, സീനിയർ സിപിഒ അനൂപ് തറോൽ, സിപിഒമാരായ റിജോ മാത്യു, ജിനീഷ്, ഡാൻസാഫ് സംഘഅംഗങ്ങളായ എസ്ഐ രാജീവ് ബാബു, എ എസ്ഐ ആയ രാജൻ, സിപിഒ ജിനീഷ് പി.പി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post
3/TECH/col-right