Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്:കാലവർഷ കെടുതി മുന്നറിയിപ്പും,പൊതുജനങ്ങൾക്കുള്ള സുരക്ഷാ നിർദേശങ്ങളും.

എളേറ്റിൽ: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാറ്റ്,മരങ്ങൾ കടപുഴകിവീഴൽ, വൈദ്യുതി അപകടങ്ങൾ തുടങ്ങിയ ദുരന്തസാധ്യതകൾ നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ

1. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രം വിശ്വസിക്കുക.
2. അതിശക്തമായ മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
3. നദികൾ, തോടുകൾ, ഡാമുകൾ, വെള്ളച്ചാട്ടങ്ങൾ, ക്വാറികൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുത്.
4. മലഞ്ചെരിവുകൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശം ലഭിച്ചാൽ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
5. കുട്ടികളെ മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും പുഴകളിലും കളിക്കാൻ അനുവദിക്കരുത്.
6. വൈദ്യുതിക്കമ്പികൾ പൊട്ടിവീണാൽ സമീപിക്കരുത്. ഉടൻ കെ.എസ്.ഇ.ബി.യെ അറിയിക്കുക.
7. വീടിന്റെ മേൽക്കൂര, മഴവെള്ള ചാലുകൾ, ഡ്രെയിനുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
8. അടിയന്തര ആവശ്യങ്ങൾക്കായി കുടിവെള്ളം, ടോർച്ച്, മരുന്നുകൾ, മൊബൈൽ ചാർജർ, ആവശ്യമായ രേഖകൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുക.
9. വയോധികർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകുക.
10. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയും ചെയ്യുക.

കർഷകർക്കുള്ള നിർദേശങ്ങൾ

* ശക്തമായ മഴയ്ക്ക് മുമ്പ് കൃഷിയിടങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കുക.
* കന്നുകാലികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുക.
* കാർഷിക വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

അടിയന്തര സാഹചര്യം ഉണ്ടായാൽ

* ഗ്രാമപഞ്ചായത്ത് അധികൃതരെയോ വാർഡ് അംഗത്തെയോ ഉടൻ വിവരം അറിയിക്കുക.
* ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നിർദേശങ്ങൾ പാലിക്കുക.
* സുരക്ഷിത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിന് പൂർണ്ണ സഹകരണം നൽകുക.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. 
കാലവർഷകാലത്ത് ജാഗ്രത 
പാലിക്കുക,സുരക്ഷിതരായിരിക്കുക. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഫോൺ നമ്പറുകൾ 
1. സുസ്മിത  പി കെ അസി:സെക്രട്ടറി 
   9645248476
2. ഖാലിദ് എംകെ :അക്കൗണ്ടന്റ് 
      9947394204
3. ഷമീർ പി :സീനിയർ ക്ലർക്ക് 
      9745307591
4. വില്ലേജ് ഓഫീസർ
    8281427268
5. സുബൈർ മാസ്റ്റർ പ്രസിഡന്റ്
9946008363
6. ഉനൈസത്ത് കെ കെ.
വൈ. പ്രസിഡന്റ്.                             
9048112013
7. ആദർശ് കെ സെക്രട്ടറി 
8113908430 
8. കാദർ മാസ്റ്റർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
9142372798
Previous Post Next Post
3/TECH/col-right