കുട്ടമ്പൂർ: കുട്ടമ്പൂർ ദേശീയ വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഐ.വി. ദാസ് അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അയക്ഷതയിൽ എലത്തൂർ എം എൽ എ വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.എം രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഐ.വി.ദാസ് കേളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഊർജ്ജ ദായകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വായനശാല പരിധിയിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നും എൽ എസ് എസ്, യു.എസ് എസ് ജേതാക്കളായ കുട്ടികളെയും, വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ ക്വിസ് മത്സ വിജികളെയും പുന്നശ്ശേരി എ യു പി സ്കൂൾ തയ്യറാക്കിയ -'ബഷീറും നാരായണിയും'- എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ച കുട്ടികളെയും സദസ്സിൽ അനുമോദിച്ചു.
ജൗഹർ പൂമംഗലം, വിമിഷ പാറയിൽ, റംല ടീച്ചർ, എന്നീ ജനപ്രതിനിധികളും ടി.കെ.രാജേന്ദ്രൻ മാസ്റ്റർ, പി.കെ. അശോകൻ, പൂമംഗലത്ത് അബ്ദുറഹിമാൻ,ബിന്ദു ടീച്ചർ, മാധവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
വായനശാല സിക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, പ്രവർത്തക സമിതി അംഗംകെ.കെ ലോഹിതാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
Tags:
NANMINDA