കൊടുവള്ളി:കരുവൻ പൊയിൽ വാര്യം വീട്ടിൽഅസൈന്റെ മകൻ ഷംസീർ(34) അക്യൂട്ട് ലുക്കൂമിയ എന്ന കാൻസർ ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ (ബോൺമാരോ ട്രാൻസ്പ്ലാൻറ്) മാത്രമാണ് ജീവൻ രക്ഷിക്കാൻ മാർഗമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ഏകദേശം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ,
ചികിത്സാ സഹായം അഭ്യർത്ഥിച്ചു
കൊണ്ട്നാട്ടുകാർ
ഷംസീർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചുപ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
വൃദ്ധരായ മാതാപിതാക്കൾ, ഭാര്യ, രണ്ടു സന്താനങ്ങൾ എന്നിവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചിലവ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിക്കുന്നത്. മഹല്ല് പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി ചെയർമാനും, എ.കെ. അബുൽ ലൈസ് (കൊടുവള്ളി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 70345 95623
സംഭാവനകൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:
VARIYAM VEETIL SHAMSEER CHIKILSA SAHAYA
Bank : KERALA GRAMIN BANK
Branch : MANIPURAM
Account Number: 40137101069851
IFSC: KLGB0040137
MICR : 6734 80025
Tags:
KODUVALLY