Trending

കൊപ്രവിലയിൽ വൻ തകർച്ച ക്വിന്റലിന് 13,600 രൂപ:തേങ്ങക്ക് 50 ശതമാനം വിലക്കുറവ്

കൊടുവള്ളി: കേര കർഷകർക്ക് തിരിച്ചടിയായി കൊപ്രവില വീണ്ടും കുത്തനെ ഇടിയുന്നു. പച്ച കൊപ്രയുടെ വിപണിവില ക്വിന്റലിന് 13,600 രൂപയായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ക്വിന്റലിന് 20,200 രൂപ ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ  19,400 രൂപയായി കുറഞ്ഞ വില മാർച്ചില്‍ 15,700 രൂപയും ഏപ്രിലിൽ 15,900 രൂപയും മേയിൽ 15,900 രൂപയുമായി. വെറും ആറുമാസംകൊണ്ട് 6600 രൂപയുടെ കുറവാണ് കൊപ്രവിലയിലുണ്ടായത്. തുടർച്ചയായ ഇടിവിൽ ആശങ്കയിലാണ് കേരകർഷകർ.

സംസ്ഥാനത്തിന് പുറമേ തമിഴ്നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ഉല്‍പ്പാദനം കൂടിയത് വില ഇടിയാന്‍ കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 33 മുതല്‍ 38 രൂപവരെ ലഭിക്കുന്നുണ്ടെങ്കിലും ഇതുമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. 
78-80 രൂപ വരെ കിലോക്ക് ലഭിച്ചിരുന്ന
നാളികേരത്തിനാണ് വിലയിപ്പോൾ 50 ശതമാനത്തിലധികം താഴ്ന്നിരിക്കുന്നത്
അതേസമയം, വെളിച്ചെണ്ണ വിലയില്‍ ഇടിവുണ്ടായില്ല. ആറുമാസത്തിനിടെ 99 രൂപമാത്രം കുറഞ്ഞ് 237 രൂപയാണ് കിലോയ്ക്ക്. 

സംസ്ഥാനത്ത് നാളികേരം കൊപ്രയാക്കുന്നത് താരതമ്യേന കുറവാണ്. ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും അന്യസംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായാണ് അന്യസംസ്ഥാനങ്ങളില്‍ നാളികേരം ഉപയോഗിക്കുന്നത്.
കൃഷി ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാളികേരത്തിന്റെ വില അനുദിനം ഇടിയുന്നത് കർഷക
രുടെ  നെഞ്ചിടിപ്പ് കൂടാനിയായിട്ടുണ്ട്
നിത്യോപയോഗ സാധനങ്ങളുടെ വില
വർദ്ധിച്ചതും കർഷകർകരെ ഏറെ പ്രയോസത്തിലാക്കുന്നു. വളത്തിന് പോലും വില കുത്തനെ വർദ്ധിച്ചതും
തൊഴിൽ കൂലി വർദ്ധനയും കർഷകർ എടുത്തു കാട്ടുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകുന്ന വളം ഇപ്പോൾ അപേക്ഷ സ്വീകരിച്ചിട്ടേയുള്ളൂ. അത് ലഭിക്കുമ്പോഴേക്ക്
വേനലാവുകയും ചെയ്യും. കൃഷി പണി
കളാവട്ടെ മിഥുനം - കർക്കിടകം മാസ
ങ്ങളിൽ നടത്തുകയും വേണം. മുമ്പ്
വളം സബ്സിഡി വളം വാങ്ങുമ്പോൾ
കർഷകനു ലഭ്യമായിരുന്നു. ഇപ്പോൾ
കർഷകൻ വളത്തിന്റെ മുഴുവൻ തുക
യും നൽകി സഹകരണ ബാങ്കുകളിൽ
നിന്ന് വളം വാങ്ങണം. സബ്സിഡി പണം പിന്നീട് ബാങ്ക് എക്കൗണ്ടുകളി
ലേക്ക് ലഭ്യമാക്കുകയാണെന്നും കർഷകർ പരാതിപ്പെടുന്നു. സാമ്പത്തിക പ്രയാസത്തിലായ കർഷകർക്കിത് കൂടുതൽ പണം ആദ്യം കണ്ടെത്തേണ്ട അവസ്തക്കും കാരണമാവുന്നു. സർക്കാർ നാളികേരകർഷകരുടെ പ്രയാസമകറ്റാൻ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

റിപ്പോർട്ട്‌:ബഷീർ ആരാമ്പ്രം
Previous Post Next Post
3/TECH/col-right