Trending

ഓവുപാലം അപകടാവസ്ഥയിൽ: പുനർനിർമ്മാണത്തിനായി കുണ്ടുങ്ങരപ്പാറ വഴിയുള്ള റോഡ് ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

എളേറ്റിൽ: ​പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറയിൽ റോഡിലെ ഓവുപാലം  അപകടാവസ്ഥയിലായ സാഹചര്യത്തിൽ, പാലത്തിന്റെ അടിയന്തര പുനർനിർമ്മാണത്തനായി ഈ പാതയിലൂടെയുള്ള റോഡ് ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡിൻറെ
പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനിടെയുള്ള അപകട സാധ്യത മുൻനിർത്തി
പാലങ്ങാട് - എളേറ്റിൽ വട്ടോളി റോഡിൽ വാഹനങ്ങൾ നിരോധിച്ചതിനാൽ ഇനി ഒരു അറിയിപ്പ്
ഉണ്ടാകുന്നത് വരെ പാലങ്ങാട് ഭാഗത്തുനിന്ന് എളേറ്റിൽ വട്ടോളി ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ പുളക്ക പറമ്പിൽ നിന്ന് കളത്തിൽപാറ മൂർഖൻകുണ്ട് വഴി
പോകേണ്ടതാണെന്നും വലിയ വാഹനങ്ങൾ പാലങ്ങാട് - ഒടുപാറ - കൊട്ടയോട്ട് താഴം വഴി
പോകേണ്ടതാണെന്നും, എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് ഇയ്യാട് വീര്യം ഭാഗത്തേക്ക്
പോകേണ്ടവർ മങ്ങാട് - അരുമിണിപൊയിൽ വഴി പോകേണ്ടതാണെന്നും, എളേറ്റിൽ
വട്ടോളി നിന്ന് പാലങ്ങാട്- കുട്ടമ്പൂർ ഭാഗത്തേക്ക് പോകേണ്ടവർ മൂർഖൻ കുണ്ട് -കളത്തിൽ
പാറ -പാലങ്ങാട് വഴിയും പോകേണ്ടതാണെന്നും കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട്
മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ
അറിയിച്ചു.


ഒരു വർഷം മുന്നേ മഴയിൽ റോഡിന്റെ സംരക്ഷണണഭിത്തി ഇടിഞ്ഞു അപകടാവസ്ഥയിലായത് ഈ വർഷം സംരക്ഷണഭിത്തി പുനർനിർമ്മാണം നടത്തിക്കൊണ്ടിരിക്കെ ആണ്  ഓവുപാലത്തിന്റെ ബാലക്ഷയം അധികൃതർ കണ്ടത്. ബലക്ഷയം കാരണം ഓവുപാലം ഭാഗികമായി പുനർനിർമ്മാണം തുടങ്ങിയാൽ ഇതുവഴി ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത് വൻ അപകടത്തിന് കാരണമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്  റോഡ് പൂർണ്ണമായും അടച്ചു അടിയന്തരമായി പുനർനിർമ്മാണ ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചത്.

ഓവു​പാലത്തിന്റെ നിർമ്മാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. 


പരമാവധി 45  ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


പൊതുജനങ്ങൾ അധികൃതരുമായി സഹകരിക്കണമെന്നും, ബദൽ പാതകൾ ഉപയോഗപ്പെടുത്തണമെന്നും പി.ഡബ്ല്യൂ.ഡി. എക്സി. എഞ്ചിനീയർ അറിയിച്ചു. 


ബ്ലോക്ക് വൈസ് പ്രസിഡണ്ടും റോഡ് കമ്മിറ്റി ചെയർമാനുമായ എൻ.സി ഉസയിൻ മാസ്റ്റർ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി ലൈല, വാർഡ് മെമ്പർ ബി.സി ജലീൽ, കിഴക്കോത്ത് പഞ്ചായത്ത് മെമ്പർ വി.എം മനോജ്, KRFB അസിസ്റ്റൻ്റ് എഞ്ചിനീയർ അഞ്ജന, ULCC അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

അതേസമയം റോഡ് പണിക്കിടെ പല സ്ഥലങ്ങളിലും റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ ഗർത്തങ്ങളിൽ ചാടി ഇരുചക്ര വായനക്കാർ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ യാത്രക്കാർ വാഹനത്തിന്റെ വേഗത കുറച്ച് ശ്രദ്ധിച്ചു യാത്ര ചെയ്യണമെന്ന് ഉണർത്തുന്നു.
Previous Post Next Post
3/TECH/col-right