എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം താമരശ്ശേരി എ എസ് ഐ കെ.വി.ശ്രീജിത്ത് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ലഹരിക്കെതിരെയുള്ള കയ്യൊപ്പ് ക്യാമ്പയിൻ എന്നിവ നടത്തി. പ്രധാന അധ്യാപകൻ
എം.വി. അനിൽകുമാർ, പി.ടി.എ പ്രസിഡണ്ട് കെ.സി.ഫസലുറഹ്മാൻ, സീനിയർ അസിസ്റ്റൻറ് പി.കെ. റംലാ ബീവി, സവിത പി മോഹൻ, കെ. സുമയ്യ, നീതു മോഹനൻ എന്നിവർ സംസാരിച്ചു.
Tags:
EDUCATION