Trending

അനുശോചന യോഗം നടത്തി

എളേറ്റിൽ: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും രാഷ്ട്രിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വവുമായ പി.ടി. സൈത് മാസ്റ്ററുടെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. 

മണ്ഡലം പ്രസിഡണ്ട് ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ബോക്ക് വൈസ് പ്രസിഡണ്ട് എൻസി ഉസ്സയിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. 

സി. ടി. ഭരതൻ മാസ്റ്റർ, എം. എ. ഗഫുർ മാസ്റ്റർ, പി. സുധാകരൻ, ബി.സി. മോയിൻ, പി. കെ. അനിൽകുമാർ, അയ്യൂബ് പൂക്കോട്ട്, വജ്ഹുദ്ധിൻ, മൂത്തേടത്ത് ഗഫൂർ മാസ്റ്റർ, ടി.എം. രാധാകൃഷ്ണൻ, കെ. കെ. ജബ്ബാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right