നരിക്കുനി : എരവന്നൂർ എ. എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി പിഞ്ചുകുട്ടികൾക്കായി ഒരുക്കിയ കിഡ്സ് പ്ലേ റൂം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം വാർഡ് മെമ്പർ ഒ.അബ്‌ദുറഹിമാൻ മാസ്റ്ററും നവീകരിച്ച ഓഫീസ് ഉദ്ഘാടനം സ്കൂൾ മാനേജർ ടി. കുഞ്ഞിമാഹിൻ മാസ്റ്ററും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് , വാർഡ് മെമ്പർമാരായ ജോഷിത വടക്കു വീട്ടിൽ, ഹനീഫ പുല്ലാളൂർ , ഹഫ്സത്ത്ത് സുബി, പി.ടി.എ പ്രസിഡൻ്റ് കെ.ആസാദ്,എ.സി.മൊയ്തീൻ, എം.പി.ടി.എ ചെയർപേഴ്സൺ നസീന , മുൻ പ്രധാനധ്യാപകൻ വി.അബ്ദുൽ ഹമീദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
ഒന്നാം ക്ലാസ് കൂട്ടുകാർക്ക് പി.കെ. ഫിറോസ് എം.എൽ.എ യും വാർഡ് മെമ്പർ ഒ.അബ്ദുറഹ്മാൻ മാസ്റ്ററും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ പ്രധാനധ്യാപകൻ നാസർ തെക്കെ വളപ്പിൽ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.
Tags:
EDUCATION