താമരശ്ശേരി: താമരശ്ശേരി സാധു സഹായ നാട്ടുകൂട്ടം ചാരിറ്റി ഗ്രൂപ്പ് ബലി പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ സൗജന്യ ഡ്രസ്സ് വിതരണോദ്ഘാടനം കൊടുവള്ളി എം.എൽ.എ. പി.കെ ഫിറോസ് നിർവഹിച്ചു.
സാധു സഹായ നാട്ടുകൂട്ടം രക്ഷാധികാരി റാസിക് ബാപ്പു, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പിസി അഷ്റഫ്, സെക്രട്ടറി അമീർ മുഹമ്മദ് ഷാജി, ഹാഫിസു റഹ്‌മാൻ എന്നിവർ സന്നിഹിതരായി.
Tags:
THAMARASSERY