Trending

പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലങ്ങള്‍ ഇന്ന് വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും.

ഈ വർഷത്തെ  പ്ലസ്ടു, വി.എച്ച്.എസ്.ഇ,   ടി.എച്ച്.എസ്.ഇ. പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. 

ഫലപ്രഖ്യാപന ശേഷം 3.30 ന് www.results.hse.kerala.gov.in , www.prd.kerala.gov.inwww.results.kerala.gov.inwww.results.digilocker.gov.inwww.results.kite.kerala.gov.in , www.examresults.kerala.gov.in , www.nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. 

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', SAPHALAM 2026, iExaMS - Kerala മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക്  'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right