പേരാമ്പ്ര: മെയ് 23 ന് രാത്രി 7:50 ന് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക്
പോകുന്ന പ്രൈവറ്റ് ബസിൽ ഓൺ ലൈൻ മാധ്യമ പ്രവർത്തകക്ക് അസഭ്യവർഷവും കയ്യേറ്റ ശ്രമവും ഉണ്ടായയതായി മാധ്യമ പ്രവർത്തക അശ്വതി കെ എം പേരാമ്പ്ര പോലീസിൽ നൽകി.
കുറ്റ്യാടി നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഏ.സി. ഗ്രൂപ്പ് ബസിൽ വെച്ചാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് ഓൺലൈൻ മാധ്യമ പ്രവർത്തകയ്ക്ക് നേരെ കയ്യേറ്റ ശ്രമവും കേട്ടാൽ അറക്കുന്ന രീതിയിൽ അസഭ്യവും പറഞ്ഞത്. സ്ത്രീകൾ ഇരിക്കുന്ന സീറ്റിന്റെ അടുത്ത് വന്നു ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന എസ്സാർ ബസ്സിലെ കണ്ടക്ടർമാരായ ആഷിക്ക്, ഋഷികേശ് നടുവണ്ണൂർ എന്നിവരാണ് അസഭ്യം പറഞ്ഞതിന് ശേഷം തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് അശ്വതി പരാതിയിൽ പറയുന്നു.
ഒരു വർഷം മുന്നേ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് നടുറോഡിൽ വണ്ടി നിർത്തി ഡ്രൈവർമാർ പരസ്പരം മാറി ഇരുന്നത് മാധ്യമ പ്രവർത്തകയായ താൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയും പിന്നീട് ഫോൺ ബലമായി വാങ്ങി വീഡിയോ മായ്പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പേരിൽ തന്നെ ബസിൽ കയറ്റാതിരിക്കുകയും ചെയ്തിരുന്നുവെന്ന് അശ്വതി പരാതിയിൽ പറഞ്ഞു. കുറെ നാളുകൾക്ക് ശേഷമാണ് ഇവർ തന്നെ കാണാൻ ഇടയായത്. ആ സംഭവത്തിന്റെ പേരിൽ ആണ്തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും വെല്ലുവിളിക്കുകയും പറ്റുകയാണേൽ ഇത് കൂടെ എടുത്തു ലൈവ് ഇട്ടോളാനും പറഞ്ഞത്.
എന്നാൽ സംഭവം നടന്നദിവസം തന്നെ
പേരാമ്പ്ര പോലീസിൽ പരാതി നൽകിയിട്ടും രണ്ട് ദിവസം ആയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നു മാധ്യമ പ്രവർത്തക ആരോപിക്കുന്നു.
Tags:
KOZHIKODE