കൊടുവള്ളി: സർവീസിൽ നിന്നും വിരമിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കൊടുവള്ളി ലോക്കൽ അസോസിയേഷൻ സെക്രട്ടറി സുഹറ , ഗൈഡ് ക്യാപ്റ്റൻ സാക്കിറ , ഹയർ സെക്കൻഡറി പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി അബ്ദുൽ ഖാദർ എന്നിവർക്ക് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊടുവള്ളി ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അധ്യക്ഷതയിൽ പരിപാടി ഫാറൂഖ് മടവൂർ ഉദ്ഘാടനം ചെയ്തു. പി.സി. സഹീർ മാസ്റ്റർ അധ്യക്ഷനായി. എ.ഡി.സി. റുക്കിയ, വജിത, ജിഷ്ണു , ഫാത്തിമ സുഹറ, എ.ഡി.ഒ. സി.സജിന ഉമറലി അക്ബർ എന്നിവർ സംബന്ധിച്ചു.
Tags:
KODUVALLY