Trending

ഉസ്താദ് കോയോട്ടി ഹാജി ഗുരുക്കൾക്ക് ആദരവ് നൽകി.

പന്നൂർ: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കാൻ നെട്ടോട്ടമോടുന്ന കാലത്ത് കളരി അഭ്യാസ പരിശീലനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് 
പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.
കളരി പരിശീലന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ഉസ്താദ് കോയട്ടി ഹാജി ഗുരുക്കള്‍ക്ക്  പന്നൂരില്‍ നൽകിയ സ്നേഹദരം പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണം ധാരാളം കഴിക്കുകയും ശാരീരിക അധ്വാനം കുറയുകയും
ചെയ്തതാണ് ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി എന്നും ആയോധന കലക്ക് ഈ സമയത്ത് വലിയ പ്രാധാന്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. 
പുതു തലമുറക്ക് വലിയ മൂല്യച്യുതി സംഭവിക്കുന്ന കാലത്ത് ഗുരുക്കന്മാരെ ആദരിക്കുന്നത് വലിയ സന്ദേശമാണ് നൽകുന്നത്.

കായിക അഭ്യാസം എന്നതിനപ്പുറം ക്ഷമയും സഹനവും ആദരവും പകർന്നതാകുന്നതാണ് കളരി പരിശീലനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
പന്നൂര്‍ ചൂരക്കൊടി കളരി സംഘത്തിന്റെ 36-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വാഗതസംഘം ചെയർമാൻ 
 പി മുഹമ്മദ് യുസുഫ് ഹാജി അധ്യക്ഷത വഹിച്ചു. 

മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ ഡയറക്റ്റർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി ടി എ റഹീം എം എൽ എ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ സി ഹുസൈൻ മാസ്‌റ്റർ, കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം കെ  രാജഗോപാൽ ഗുരുക്കൾ, 
എൻ.കെ സുരേഷ്, പി കെ ഫിറോസ്, സലീം മടവൂർ, കളരി പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്   ആനന്ദൻ ഗുരുക്കൾ, യു പി അബ്ദുൽ ഖാദർ മാസ്‌റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, ഹുസൈൻ മുസ്‌ലിയാർ പുന്നശ്ശേരി, പി അബ്ദുള്ള പൊയിലിൽ എന്നിവർ സംസാരിച്ചു.

പന്നൂർ ചൂരക്കോടി കളരി സംഘം ജന. സെക്രട്ടറി കെ സി  മുഹമ്മദ് ഗുരുക്കൾ  സ്വാഗതവും, ഫസൽ സഖാഫി നരിക്കുനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right