Trending

സിഐടിയു പ്രകടനം നടത്തി.

കൊടുവള്ളി: നോയ്ഡയിലെ പണിമുടക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സിഐടിയു കൊടുവള്ളി കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ടൗണിൽ പ്രകടനം നടത്തി. 

നഗരസഭ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കൊടുവള്ളി ടൗൺ ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിൽ സമാപിച്ചു. 

സിഐടിയു ഏരിയ പ്രസിഡണ്ട് എൻ കെ സുരേഷ്, സെക്രട്ടറി ടി സി വാസു, ഒ പുഷ്പൻ, ഏ ദിനേശ് കുമാർ, പി പ്രദീപ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right