കൊടുവള്ളി:ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി 9.30 മണിയോടെ നടന്ന അപകടത്തിൽ കർണാടക രജിസ്ട്രേഷനുള്ള ചരക്ക് ലോറി റോഡിന് സമീപത്തേക്ക് മറിഞ്ഞു. ചെരിപ്പ് വേസ്റ്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്നവർക്ക് 2 പേർക്ക് നിസ്സാര പരിക്കേറ്റു.
കോഴിക്കോട് ഭാഗത്തുനിന്ന് മൈസൂരിലേക്ക് ചരക്കുമായി പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപം വെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ലോറി നിയന്ത്രണം വിട്ട് റോഡിന് സമീപത്തേക്ക് മറിഞ്ഞത്.ഡ്രൈവർക്കും ക്ലീനർ ക്കും നിസാരപരിക്ക് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തെത്തുടർന്ന് ഉടൻതന്നെ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ ലോറി ജീവനക്കാരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തെ തുടർന്ന് ദീർഘസമയം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി