കാരപ്പറമ്പ്: സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ട് യുവാക്കളെ എംഡി എം എയുമായി പിടികൂടി. ചേവായൂർ സ്വദേശി അദ്വൈദ് (23) പന്തിരങ്കാവ് സ്വദേശി കുട്ടാപ്പു എന്ന കരുൺ (24) എന്നിവരാണ് അറസ്റ്റിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ജോൺസൺ കെ ജെ യുടെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കോഴിക്കോട് സിറ്റിയുടെ പല ഭാഗങ്ങളിലും ബീച്ച് ഭാഗങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വില്പന നടത്തുന്ന അദ്വൈത് ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ മുൻപും ലഹരി കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. കോളേജ് അവധി കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച എംഡി എം എ ആണ് പോലീസ് കണ്ടെടുത്തത് അദ്വൈതിൻ്റെ എംഡി എം എ കച്ചവടത്തിൽ സഹായിയാണ് കരുൺ. വളർത്തുനായ ഇടപാടിലുടെയാണ് ഇവർ ലഹരി മാഫിയകളുടെ ഇടപാടുകാരുമായി ബന്ധത്തിലാകുന്നത് ഉപയോഗത്തിലെ അഡിക്ഷനും ആഡംബര ജീവിതവും ആണ് പ്രതികളെ എം ഡി എം എ കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്.
ലഹരി ഉപയോഗം വൻതോതിൽ വർദ്ധിച്ചു വരുന്നു എന്ന സൂചനയാണ് ഇത്തരം കേസുകളുടെ എണ്ണം കാണിച്ചുതരുന്നത് ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയിടത്ത് അഭിപ്രായപ്പെട്ടു, എ എസ് ഐ അഖിലേഷ് , സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ് എം , അതുൽ,അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ലിനീഷ് സി.പി, കിരൺ എസ്, എ എസ് ഐ വിജേഷ് യു സി, എസ് സിപിഒ രാകേഷ് എ. ആർ, അജീഷ് പി. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
KOZHIKODE