കൊടുവള്ളി: കൊടുവള്ളി നിയോജക
മണ്ഡലം കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി കൊടുവള്ളിയിൽ
മത്സരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി.
താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുവാനും കൊടുവള്ളിയിലെ
തീരാശാപമായി മാറിയ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാനും തങ്ങൾ വിജയിക്കുന്ന പക്ഷം മുന്തിയ പരിഗണന നൽകുമെ ന്ന് യു.ഡി എഫ്സ്ഥാ നാർത്ഥി പി.കെ ഫിറോസും എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സലിംമടവൂരും ചോദ്യങ്ങൾക്ക് മറുപടിയായി
അറിയിച്ചു.
താമരശ്ശേരിയിലെ ഫ്രഷ്
കട്ട് വിരുദ്ധ സമരത്തിൽ ജനങ്ങളുടെ
കൂടെ നിന്ന് അടിസ്ഥാന സൗകര്യങ്ങൾ
നേടിയെടുക്കാൻ മുൻപന്തിയിലുണ്ടാ
വുമെന്നും, പരിസരവാസികൾക്ക് ദുരി
തമാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ
ആദ്യം ശ്രമിക്കുമെന്നും, കഴിയാത്ത പ
ക്ഷം പ്രഷ് കട്ട് അടച്ചുപൂട്ടാനാവശ്യമാ
യ നടപടി സ്വീകരിക്കുമെന്നും, നരിക്കു
നി ബൈപ്പാസ് റോഡ് പൂർത്തീകരിക്കു
മെന്നും, കൊടുവള്ളി സി എച്ച് സി യിൽ
കിടത്തി ചികിത്സ തുടങ്ങുമെന്നും സലിം മടവൂർ തുടർന്നു പറഞ്ഞു. ഓമശ്ശേരിയിലെ എൽ പി സ്കൂൾ അപ്
ഗ്രേഡ് ചെയ്യാനാവശ്യമായ പ്രവർത്തനം നടത്തുമെന്നു മറ്റൊരു ചോദ്യത്തിനുത്തരമായി പി കെ ഫിറോസ് അറിയിച്ചു.
കൊടുവള്ളി നിയോജക മണ്ഡലം
രൂപവത്കരിച്ചിട്ട് 70 വർഷം പിന്നിടു
മ്പോൾ 60 വർഷം യുഡിഎഫ്, പത്ത്
വർഷം എൽ ഡി എഫ് ജനപ്രതിനിധി
കളാണുണ്ടായതെന്നും വ്യാപാരി സമൂ
ഹം ചൂണ്ടിക്കാണിച്ച പരാതികൾക്കും
വികസന മുരടിപ്പിനും കാരണക്കാർ
മാറി മാറി വന്ന മുന്നണികളാണെന്നും
എൻ ഡി എ സ്ഥാനാർത്ഥി ഗിരി പാമ്പനാലിന്റെ പ്രതിനിധിയായി പങ്കെ
ടുത്ത ഷാൻ കട്ടിപ്പാറ കുറ്റപ്പെടുത്തി.
കേരളത്തിന് പുറത്ത്ബി.ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽവ്യാപാരി
കൾക്ക് മാത്രമായി മന്ത്രാലയങ്ങൾ
പ്രവർത്തിക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.
തങ്ങൾ വിജയിക്കുന്ന പക്ഷം വ്യാപാരി
കൾ ഉന്നയിച്ച പ്രശ്നങ്ങൾ നിയമസഭ
യിൽ അവതരിപ്പിച്ച് പരിഹാരം കാണാ
ൻ ശ്രമിക്കുമെന്ന് മൂന്ന് സ്ഥാനാർത്ഥി
കളും ഉറപ്പ് നൽകി.
അഷ്റഫ് മൂത്തേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അബദുല്ല ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പിടി എ ലത്വീഫ്
നിവേദനത്തിലെ ആവശ്യങ്ങൾ വിശ
ദീകരിച്ചു അമീർ മുഹമ്മദ് ഷാജി മോ
ഡറേറ്ററായിരുന്നു. കെ.സി അബ്ദുസ
ലാം നരിക്കുനി സ്വാഗതവും പി ചന്തു
നായർ താമരശ്ശേരി നന്ദിയും പറഞ്ഞു.
Tags:
KODUVALLY