Trending

മുഴുവൻ മേഖലകളിലും ഇടത് പക്ഷ സർക്കാർ പൂർണ്ണ പരാജയം: ആർ.എ.ടി.എഫ്

കോഴിക്കോട്: ആരോഗ്യം -വിദ്യാഭ്യാസം തുടങ്ങി മുഴുവൻ മേഖലകളിലും ഇടത് പക്ഷ സർക്കാർ പൂർണ്ണ പരാജയമാണെന്ന് റിട്ടയേർഡ്‌ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു. 

ശമ്പള പരിഷ്കരണമടക്കമുള്ള അവകാശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ കാട്ടിയ അലംബാവം നീതി നിഷേധമാണ് സൂചിപ്പിക്കുന്നത്.ഏപ്രിൽ 19, 20 തിയ്യതികളിൽ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി കെ.കെ.ജബ്ബാർ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.പി.അബ്ദുൽ ഹമീദ്, മേനിക്കണ്ടി കുഞ്ഞബ്ദുള്ള, കെ.എം അബ്ദുൽ മജീദ്, പി.ടി.അബ്ദുൽ അലി. ബീവി ടീച്ചർ, സൈനബ നല്ലളം എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right