Trending

മലയാളി യുവാവിനെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജ: ഷാർജയിൽ കഫ്തീരിയ ജീവനക്കാരനായ മലയാളി യുവാവിനെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. താമരശ്ശേരി തച്ചംപൊയിൽ ചാലക്കര ചാലപ്പടിക്കൽ മുഹമ്മദ് നഫാദ് (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ. ഭാര്യ: ആരിഫ. മക്കൾ: ആദി, ഫാദി.  സഹോദരൻ: നജീബ്.

മയ്യിത്ത് തുടർനടപടികൾക്കായി ഷാർജ പോലീസ് മോർച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകുന്നതിനായുള്ള നടപടികൾ ഷാർജ,ദുബായ് കെ.എം.സി.സി. ഭാരവാഹികൾ നടത്തുന്നുണ്ട്.

സഹജീവനക്കാരന്റെ കുത്തേറ്റ് മരണപ്പെട്ടതാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
Previous Post Next Post
3/TECH/col-right