Trending

പ്രഭാത വാർത്തകൾ

*🟨മ​ണ്ണാ​ർ​ക്കാ​ട്ട് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി; അ​ക​പ്പെ​ട്ട​ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ*

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഈ ​മാ​സം 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ത് പു​ലി ആ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി 21 ന് ​വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇ​പ്പോ​ൾ കൂ​ട്ടി​ലാ​യ പു​ലി​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും.
  
   *🟨കൈവശഭൂമിക്കു പട്ടയം; വിലക്ക് നീക്കി ഹൈക്കോടതി*
കൊ​​​ച്ചി: 1964ലെ ​​​കേ​​​ര​​​ള ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്കു പ​​​ട്ട​​​യ വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള 2024ലെ ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഇ​​​ടു​​​ക്കി​​​യി​​​ല്‍ ദേ​​​വി​​​കു​​​ളം, ഉ​​​ടു​​​മ്പ​​​ഞ്ചോ​​​ല, പീ​​​രു​​​മേ​​​ട് താ​​​ലൂ​​​ക്കു​​​ക​​​ളി​​​ല്‍ ച​​​ട്ടം ലം​​​ഘി​​​ച്ചു പ​​​ട്ട​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യു​​​മ​​​ട​​​ക്കം വ​​​ണ്‍ എ​​​ര്‍ത്ത് വ​​​ണ്‍ ലൈ​​​ഫ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു നേ​​​ര​​​ത്തേ പ​​​ട്ട​​​യ വി​​​ത​​​ര​​​ണം ത​​​ട​​​ഞ്ഞ​​​ത്. അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ല​​​പ്പു​​​റം ഭൂ​​​മി കൈ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ര്‍ക്കു പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ര്‍ദേ​​​ശം.

പ​​​ട്ട​​​യ​​​ത്തി​​​ന് 1971 വ​​​രെ കൈ​​​വ​​​ശാ​​​വ​​​കാ​​​ശം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത് കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ക്കും നി​​​യ​​​മ​​​സാ​​​ധു​​​ത ന​​​ല്‍കാ​​​നാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. 1964ലെ ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് 1971 വ​​​രെ ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ച​​​വ​​​ര്‍ക്ക് എ​​​ങ്ങ​​​നെ​​​യാ​​​ണു പ​​​ട്ട​​​യ​​​ത്തി​​​ന് അ​​​ര്‍ഹ​​​ത എ​​​ന്ന സം​​​ശ​​​യ​​​മു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ.

​​​എ​​​ന്നാ​​​ല്‍, പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ അ​​​ര്‍ഹ​​​ത ന​​​ല്‍കു​​​ന്ന കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വ് സം​​​ബ​​​ന്ധി​​​ച്ച് 1964ലെ ​​​ച​​​ട്ട​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും പി​​​ന്നീ​​​ട് 1971ല്‍ ​​​ഇ​​​തു ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും റ​​​വ​​​ന്യു വ​​​കു​​​പ്പ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

1971 വ​​​രെ കൈ​​​വ​​​ശ​​​മോ കു​​​ടി​​​കി​​​ട​​​പ്പോ ഉ​​​ള്ള​​​വ​​​ര്‍ക്കു പ​​​ട്ട​​​യം ന​​​ല്‍കാ​​​മെ​​​ന്നാ​​​ണു ച​​​ട്ട​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ട്ട​​​യം ന​​​ല്‍കു​​​ന്ന​​​തി​​​ന് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്കു നീ​​​ക്കി​​​യ​​​ത്.

    *🟨വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; നാ​ലു ജീ​വ​ൻ കു​രു​തി​കൊ​ടു​ത്തത് കോ​ര്‍​പ​റേ​ഷ​ന്‍റെ അ​നാ​സ്ഥ‍*
കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ നാ​ലു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തി​നു പി​ന്നി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ. 50 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് നാ​ലു ജീ​വ​നു​ക​ള്‍ പൊ​ലി​യാ​ന്‍ കാ​ര​ണം.

പ​ഴ​യ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പ് തീ​രു​മാ​നി​ക്കു​ക​യും പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ള ഡി​പി​ആ​ര്‍ ത​യാറാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മാ​സ​വാ​ട​ക വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചു. ര​ണ്ടു​മാ​സം മു​മ്പും ഇ​വി​ടെ പു​തി​യ ഷോ​പ്പ് തു​റ​ന്നു.

ഇ​ട​യ്ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ചി​ല്ല​റ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി. കെ​ട്ടി​ട​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്താ​നും കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ കൂ​ട്ടു​നി​ന്നു. ഷ​ട്ട​ര്‍ മാ​റ്റി പ​ക​രം ജ​ന​ല്‍ സ്ഥാ​പി​ച്ച​ത​ട​ക്ക​മു​ള്ള രൂ​പ​മാ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ഒ​ത്താ​ശ ചെ​യ്ത​തി​നു പി​ന്നി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2014 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം കോ​ര്‍​പ​റേ​ഷ​ന്‍ ധ​ന​കാ​ര്യ ക​മ്മി​റ്റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ ജൂണിൽ ഈ ​വി​ഷ​യം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി ച​ര്‍​ച്ച ചെ​യ്തു.​

കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്ന് അന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്ന് അ​ക്കാ​ല​യ​ള​വി​ലെ​യും നി​ല​വി​ലെ​യും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യ കെ.സി.​ശോ​ഭി​ത ചൂ​ണ്ടി​ക്കാ​ട്ടി. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ക​ട​മു​റി​ക​ള്‍ പു​ന​ര്‍​ലേ​ലം ചെ​യ്യ​രു​തെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്ന​ത്.

അ​തേസ​മ​യം കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​മ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ അ​സ്‌ലം പ​റ​ഞ്ഞു.

    *🟨ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം!*
കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം ആ​രം​ഭി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്ത കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താകട്ടെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ.

12 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ നാ​ലു ഷോ​പ്പു​ക​ളു​ടെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് വ​രെ ജിം ​അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണി​രു​ന്നു.

അ​ന്ന് ഭാ​ഗ്യ​ത്തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ക്ക് അ​ട്ടി​ക​ള്‍​ക്കു മു​ക​ളി​ലാ​ണ് അ​ന്ന് സ്ലാ​ബ് പ​തി​ച്ച​ത്. അ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ലി​യ​ങ്ങാ​ടി​യി​ലെ ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യാ​ണ്.

    *🟨"കുഞ്ഞ് മരിച്ച വിവരം മറച്ചുവച്ചു, രക്ഷിതാക്കളെ ആംബുലൻസിൽ കയറ്റിയില്ല; കോൺഗ്രസ്‌ നേതാവിന്റെ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ ​ഗുരുതര പരാതി*
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതിൽ ​ഗുരുതര പരാതിയുമായി ബന്ധുക്കൾ. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ സിദ്ദിഖ്‌–ഫൈസലത്ത്‌ ദമ്പതികളുടെ മകൾ വയസ്സുകാരി ഐഷ ഫാത്തിമയാണ് ഞായറാഴ്‌ച മരിച്ചത്.

ബുധൻ പകൽ രണ്ടോടെ കുഞ്ഞിന്‌ തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പുമുണ്ടായപ്പോൾ ആര്യനാട് സർക്കാർ ആശുപത്രിയിലും പിറ്റേന്ന്‌ പനിയും തളർച്ചയും ഉണ്ടായപ്പോൾ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കൺപോളയിലെ തടിപ്പിന് വെള്ളിയാഴ്ച കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലുമെത്തി. ഞായർ പകൽ പതിനൊന്നോടെ വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് മമൽ ആശുപത്രിയിൽ എത്തിച്ചു.

മമൽ ആശുപത്രിയിൽ ടെസ്‌റ്റ്‌ ഡോസ്‌ നൽകാതെ കുഞ്ഞിന് കുത്തിവയ്‌പെടുത്തെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദ്യ കുത്തിവയ്‌പിനുശേഷം കുഞ്ഞിന്റെ വായ ഒരു വശത്തേക്ക്‌ കോടുകയും ശ്വാസംമുട്ടൽ കൂടുകയും ചെയ്‌തു. രണ്ടാമത്തെ കുത്തിവയ്‌പോടെ കുഞ്ഞ്‌ ബോധരഹിതയായി. ഗുരുതരമായിട്ടും മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ റഫർ ചെയ്യാതെ വൈകിപ്പിച്ചു. പിന്നീട്‌ ആശുപത്രി അധികൃതർ ആംബുലൻസിൽ കുഞ്ഞിനെ നെയ്യാർ മെഡിസിറ്റിയിലേക്ക്‌ മാറ്റി. ഒപ്പം വാഹനത്തിൽ കയറിയ രക്ഷിതാക്കളെ അധികൃതർ ഇറക്കിവിടുകയും ചെയ്തു. കുഞ്ഞ് മരിച്ച വിവരം തങ്ങളിൽനിന്ന് മറച്ചുവച്ചുവെന്ന്‌ കുടുംബം ആരോപിച്ചു.

രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന്
ആര്യനാട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കൽ അസോസിയേഷൻ, ബാലാവകാശ കമീഷൻ എന്നിവർക്ക്‌ പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.


കേരള പ്രദേശ് പ്രവാസി കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായ എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് മമൽ. മുൻപും ഇവിടെ ചികിത്സാപ്പിഴവിൽ കുട്ടികൾ മരിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌."

   *🟨"വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ ഇറച്ചി വിൽപന കുട്ടികളിൽ അക്രമവാസനയുണ്ടാക്കുന്നു; വിചിത്രവാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി*
പട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മാംസം വിൽക്കുന്നത് കുട്ടികളിൽ അക്രമവാസന വളരാൻ കാരണമാകുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. സ്‌കൂളുകൾക്കും കോളേജുകൾക്കും പരിസരത്തുള്ള ഇറച്ചിക്കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇറച്ചി വെട്ടുന്നതും വിൽക്കുന്നതും കാണുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഇത് അവരിൽ അക്രമാസക്തമായ പ്രവണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത്തരം കടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്തേക്ക് മാറ്റാൻ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

എന്നാൽ, ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് വിമർശനമുയരുന്നുണ്ട്.
ഭക്ഷണ ശീലങ്ങളെ അക്രമവാസനയുമായി ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതികരിച്ചു. ഇതിന് മുൻപും സമാനമായ രീതിയിൽ മാംസാഹാരത്തിനെതിരെ ബിഹാർ ഭരണകൂടത്തിലെ ചിലർ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു."
  
   *🟨ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നില്ല; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് വാട്‌സാപ്പ്*
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു. മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി വിവരങ്ങൾ പങ്കുവെക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും സ്വകാര്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.

വാട്‌സാപ്പിന്റെ 2021-ലെ പരിഷ്‌കരിച്ച സ്വകാര്യതാ നയം വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതാണെന്ന് കണ്ടെത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ വാട്‌സാപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.

ഡാറ്റാ ഷെയറിംഗുമായി ബന്ധപ്പെട്ട ദേശീയ കമ്പനി നിയമ അപ്പീൽ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങൾ 2026 മാർച്ച് 16-നകം പൂർണ്ണമായും പാലിക്കുമെന്നും വാട്‌സാപ്പ് കോടതിയിൽ ഉറപ്പുനൽകി. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങൾ കൈമാറുന്നത് 'മാന്യമായ രീതിയിലുള്ള മോഷണം' ആണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.

കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ മെറ്റയെയും വാട്‌സാപ്പിനെയും അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ മത്സരസാധ്യതകൾ കൂടി കണക്കിലെടുക്കണമെന്ന് സിസിഐ കോടതിയിൽ ആവശ്യപ്പെട്ടു."

    *🟨സുപ്രീംകോടതിയുടേത് 'വിഡ്ഢിത്തം നിറഞ്ഞ വിധി'; കടുത്ത ഭാഷയിൽ വിമർശിച്ച് ഡൊണാൾഡ് ട്രംപ്*

വാഷിംഗ്ടൺ: ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ യുഎസ് സുപ്രീംകോടതിയെ കടന്നാക്രമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സുപ്രീംകോടതി വിധിയെ 'വിഡ്ഢിത്തം' എന്നും 'ഹാസ്യാസ്പദം' എന്നും വിശേഷിപ്പിച്ചത്.

സുപ്രീംകോടതിയോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാൻ ചെറിയ അക്ഷരത്തിൽ 'സുപ്രീം കോർട്ട്' മാത്രമേ ഇനി ഉപയോഗിക്കൂ എന്നും അദ്ദേഹം പരിഹാസപൂർവ്വം പറഞ്ഞു. തന്റെ ഭരണകൂടം ഏർപ്പെടുത്തിയ തീരുവകൾ റദ്ദാക്കിയ കോടതി നടപടി രാജ്യത്തെ വിഭജിക്കുന്നതാണെന്നും വിദേശ രാജ്യങ്ങൾക്ക് അമേരിക്കയെ കൊള്ളയടിക്കാൻ ഇത് അവസരം നൽകുമെന്നുമാണ് ട്രംപിന്റെ വാദം.

എന്നാൽ ഈ വിധി തനിക്ക് കൂടുതൽ കരുത്താണ് നൽകിയതെന്നും, ലൈസൻസിംഗ് അധികാരം ഉപയോഗിച്ച് വിദേശ രാജ്യങ്ങൾക്ക് 'ഭീകരമായ' തിരിച്ചടി നൽകാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലൈസൻസ് ഫീ ഈടാക്കാൻ കഴിയില്ലെന്ന കോടതി നിരീക്ഷണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയിലെ ഒൻപത് ജഡ്ജിമാരിൽ തന്റെ നയങ്ങളെ പിന്തുണച്ച മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാരെ മാത്രം 'മഹാൻമാർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ബാക്കിയുള്ളവർ അയോഗ്യരാണെന്ന് ആക്ഷേപിച്ചു.

ജനാധിപത്യപരമായ സുപ്രീംകോടതിയുടെ വിധിയോട് അങ്ങേയറ്റം അധിക്ഷേപകരമായ പ്രതികരണമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കോടതി വിധി മറികടന്ന് തീരുവകൾ 15 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു."

    *🟨"നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ*
തിരുവനന്തപുരം: 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ മുന്നൊരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം വിലയിരുത്തി. തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ കളക്ടർമാർ, പൊലീസ് മേധാവികൾ എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.

സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ പവൻ കുമാർ ശർമ, മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. വോട്ടർപട്ടിക പുതുക്കൽ, ക്രമസമാധാന പാലനം, സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേരളത്തിനുള്ള മാതൃകാപരമായ പാരമ്പര്യം തുടരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ലഹരിമരുന്ന്, വ്യാജമദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്‌മെന്റ് ഏജൻസികൾക്ക് നിർദ്ദേശം നൽകി.

പിടിച്ചെടുക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ ഇ.എസ്.എം.എസ് പോർട്ടലിൽ തത്സമയം രേഖപ്പെടുത്തണം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായുള്ള കൂടിക്കാഴ്ചയോടെയാണ് കമ്മീഷന്റെ സന്ദർശനം സമാപിച്ചത്."

    *🟨ഡൽഹിയിലെ വായുമലിനീകരണം; കൽക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങൾ മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം*
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൽക്കരി ഉപയോഗിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മലിനീകരണ നിയന്ത്രണത്തിനായുള്ള സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിൽ പുതിയ കൽക്കരി താപനിലയങ്ങൾ സ്ഥാപിക്കരുതെന്ന നിർദ്ദേശത്തിൽ പരിസ്ഥിതി, പെട്രോളിയം, ഊർജ്ജ മന്ത്രാലയങ്ങളോടാണ് കോടതി മറുപടി ആവശ്യപ്പെട്ടത്.

കൽക്കരിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ഇന്ധനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയങ്ങളോട് കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർനടപടി പ്ലാൻ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുകയും നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാർച്ച് 12-ന് കോടതി വീണ്ടും വാദം കേൾക്കും. വായുനിലവാര പരിപാലന കമ്മീഷൻ ശുപാർശ ചെയ്ത ദീർഘകാല പരിഹാരങ്ങൾ നടപ്പിലാക്കാൻ ഡൽഹി സർക്കാരിനോട് പ്രത്യേക കർമ്മപദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് കോടതി.

    *🟨"വെറുതെ രണ്ട് ജയം മാത്രം പോരാ; സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യയ്ക്ക് അതികഠിനം*
മുംബൈ: ദക്ഷിണാഫ്രിക്കയോട് സൂപ്പർ എട്ട് ഘട്ടത്തിൽ ഏറ്റുവാങ്ങിയ കനത്ത തോൽവി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വൻ തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺ ലക്ഷ്യത്തിലേക്ക്‌ ബാറ്റുയർത്താൻ പോലുമാകാതെയാണ്‌ നിലവിലെ ചാമ്പ്യന്മാർ കീഴടങ്ങിയത്‌. 76 റണ്ണിന്റെ തോൽവി. എട്ട്‌ ബാറ്റർമാരുമായി ഇറങ്ങിയ ഇന്ത്യൻ ടീം പേസിനെതിരെയും സ്‌പിന്നിനെതിരെയും ഒരുപോലെ പരുങ്ങുന്ന ദയനീയ കാഴ്‌ചയായിരുന്നു അഹമ്മദാബാദിൽ കണ്ടത്. ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യൻ ബാറ്റർമാരുടെ പോരായ്‌മ നിഴലിച്ചുകണ്ടു.

ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകളെക്കുറിച്ച് കടുത്ത ആശങ്കയിലാണ് ആരാധകർ. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ പോലും ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ കഴിയില്ല എന്ന അവസ്ഥയാണിപ്പോൾ. ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയോടെ സൂപ്പർ 8 ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ ഇന്ത്യ ഏറ്റവും അവസാന സ്ഥാനത്തായി. എയ്‌ദൻ മാർക്രവും സംഘവും ഒന്നാമതെത്തുകയും ചെയ്തു.

ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 എന്ന ആശങ്കാജനകമായ നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റെല്ലാ ടീമുകളും അതത് ഗ്രൂപ്പുകളിൽ ഒന്നാമതെത്തി വന്നവരായതിനാൽ, ആദ്യ രണ്ട് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം അതികഠിനമായിരിക്കും.

*രണ്ട് മത്സരങ്ങൾ ജയിച്ചാലും ഇന്ത്യ എങ്ങനെ പുറത്തായേക്കാം?*

ഇന്ത്യ വെസ്റ്റ് ഇൻഡീസിനെയും സിംബാബ്‌വെയും പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് 4 പോയിന്റ് ലഭിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ തോറ്റാൽ അവർക്കും 4 പോയിന്റ് തന്നെയാകും. വെസ്റ്റ് ഇൻഡീസോ സിംബാബ്‌വെയോ 4 പോയിന്റിൽ എത്തുകയാണെങ്കിൽ, ആദ്യ രണ്ട് സ്ഥാനങ്ങൾക്കായി മൂന്ന് ടീമുകൾക്കിടയിൽ ടൈ വരും.

അങ്ങനെയൊരു സാഹചര്യത്തിൽ നെറ്റ് റൺ റേറ്റ് ആയിരിക്കും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇവിടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് പിഴവ് സംഭവിച്ചത്. മത്സരത്തിൽ തോൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ പോലും, പരമാവധി ഓവറുകൾ ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയുടെ സ്കോറിനോട് അടുത്തെത്താൻ ഇന്ത്യ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ 76 റൺസിന്റെ വമ്പൻ തോൽവിയിലേക്കും കുറഞ്ഞ റൺ റേറ്റിലേക്കും ഇന്ത്യ കൂപ്പുകുത്തി.

ചുരുക്കത്തിൽ, ഇന്ത്യക്ക് ഇനി ജയിക്കുക മാത്രമല്ല വേണ്ടത്, മറിച്ച് ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇൻഡീസോ ഏതെങ്കിലും മത്സരങ്ങളിൽ പരാജയപ്പെടുകയും വേണം. ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കുകയാണെങ്കിൽ അവർ സുഗമമായി സെമിയിലെത്തും. അപ്പോൾ രണ്ടാം സ്ഥാനത്തിനായി വെസ്റ്റ് ഇൻഡീസിനോടും സിംബാബ്‌വെയോടും ഇന്ത്യക്ക് നന്നായി പൊരുതേണ്ടി വരും."

    *🟨എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു*
റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു.

എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​രാ​​​​യ അ​​​​ർ​​​​ച്ച​​​​നാ​​​​ദേ​​​​വി, ധു​​​​രു കു​​​​മാ​​​​ർ, പ​​​​രി​​​​ച​​​​രി​​​​ച്ച ഡോ​​​​ക്‌​​​​ട​​​​ർ വി​​​​കാ​​​​സ് കു​​​​മാ​​​​ർ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സ​​​​ച്ചി​​​​ൻ​​​​കു​​​​മാ​​​​ർ മി​​​​ശ്ര, പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ക്യാ​​​​പ്റ്റ​​​​ൻ വി​​​​വേ​​​​ക് വി​​​​കാ​​​​സ് ഭ​​​​ഗ​​​​ത്, സ​​​​ഹ​​​​പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സാ​​​​വ്ര​​​​ജ്‌​​​​ദീ​​​​പ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മരിച്ചത്.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.34 ഓ​​​​ടെ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. റെ​​​​ഡ്ബേ​​​​ർ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് കിം​​​​ഗ് എ​​​​യ​​​​ർ ബെ​​​​ൽ 9എ​​​​ൽ വി​​​​ടി-​​​​എ​​​​ജെ​​​​വി വി​​​​മാ​​​​ന​​​​മാ​​​​ണു അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

രാ​​​​ത്രി 7.11ന് ​​​​റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ന് 7.34 ഓ​​​​ടെ കൊ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളു​​​​മാ​​​​യു​​​​ള്ള റ​​​​ഡാ​​​​ർ ബ​​​​ന്ധം ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ(​​​​ഡി​​​​ജി​​​​സി​​​​എ) അ​​​​റി​​​​യി​​​​ച്ചു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നെ വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കുന്പോഴായിരുന്നു അപകടം.
'ശുഭദിനം.
Previous Post Next Post
3/TECH/col-right